പാർട്ടിക്ക് Pinarayi Vijayanയെ പോലൊരു മുഖ്യമന്ത്രിയെ കിട്ടിയേക്കാം, പക്ഷേ കോടിയേരി ബാലകൃഷ്ണനെ പോലൊരു പാർട്ടി സെക്രട്ടറിയെ കിട്ടില്ല. ബിനീഷ് കോടിയേരി

നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രതികരണവുമായി Bineesh Kodiyeri. ജനവിധിയെ വിനയത്തോടെ അംഗീകരിച്ച് തെറ്റുകൾ തിരുത്തി ഇടതുപക്ഷം മുന്നോട്ട് പോകുമെന്നും, ജനങ്ങൾക്കൊപ്പം നിന്ന് വീണ്ടും തിരിച്ചുവരുമെന്നും അദ്ദേഹം സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി.

“പാർട്ടിക്ക് Pinarayi Vijayanയെ പോലൊരു മുഖ്യമന്ത്രിയെ കിട്ടിയേക്കാം, പക്ഷേ Kodiyeri ബാലകൃഷ്ണൻ നെപോലൊരു പാർട്ടി സെക്രട്ടറിയെ കിട്ടില്ല. ചില നഷ്ടങ്ങൾ നികത്താനാവില്ല” എന്ന വാചകം സഖാക്കൾ പങ്കുവെച്ചതായി അദ്ദേഹം കുറിച്ചു.

ഇത് പാർട്ടിക്കെതിരായ ജനവിധിയായി കാണാനാവില്ലെന്നും, വ്യക്തികേന്ദ്രീകൃതമായ നിലപാടുകൾക്കെതിരായ പ്രതികരണമായാണ് ഇതിനെ കാണേണ്ടതെന്നും ബിനീഷ് കോടിയേരി അഭിപ്രായപ്പെട്ടു. പരമ്പരാഗതമായി പാർട്ടിക്ക് ഒപ്പമുണ്ടായിരുന്ന മണ്ഡലങ്ങളിൽ പോലും വോട്ടുകൾ കുറഞ്ഞത് വ്യക്തികേന്ദ്രീകൃതമായ തെറ്റുകൾ തിരുത്തണം എന്ന മനോഭാവത്തോടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ എല്ലാം നേടിയെന്നോ, തോറ്റാൽ എല്ലാം നഷ്ടപ്പെട്ടെന്നോ കമ്മ്യൂണിസ്റ്റ് പാർട്ടി കരുതില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ നിരാശയോ, വിജയിച്ചാൽ അമിതാഹ്ളാദമോ കമ്മ്യൂണിസ്റ്റുകാർക്കുണ്ടാകരുതെന്നും, തെരഞ്ഞെടുപ്പ് മറ്റേതൊരു രാഷ്ട്രീയ സമരത്തെയും പോലെ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനീതിക്കും ചൂഷണത്തിനുമെതിരായ നിരന്തര പോരാട്ടമാണ് കമ്മ്യൂണിസ്റ്റുകാരന്റെ ദൗത്യമെന്നും, ജനങ്ങളോടൊപ്പം നിന്ന് തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുമെന്നും ബിനീഷ് കോടിയേരി വ്യക്തമാക്കി. “ജനങ്ങൾക്കൊപ്പം നിന്ന് നമ്മൾ തിരിച്ചു വരും, സഖാക്കളെ മുന്നോട്ട്” എന്ന ആഹ്വാനത്തോടെയാണ് അദ്ദേഹത്തിന്റെ കുറിപ്പ് അവസാനിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *