ഇസ്രയേൽ – ഇറാൻ സംഘർഷം: നെടുമ്പാശ്ശേരിയിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള 25 വിമാന സർവീസുകൾ റദ്ദാക്കി

ഇസ്രയേൽ – ഇറാൻ സംഘർഷത്തെ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള 25 വിമാന സർവീസുകൾ റദ്ദാക്കി. നെടുമ്പാശ്ശേരിയിലേക്കുള്ള 24 സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. മസ്കറ്റ് – കൊച്ചി – മസ്കറ്റ് സർവീസ്
എയർ ഇന്ത്യ എക്സ്പ്രസ് ഇന്നുമുതൽ പുനഃരാരംഭിക്കും.

അതേസമയം, ഷാര്‍ജ എയര്‍പോര്‍ട്ട് തുറന്നു. ഭാഗികമായി വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചിട്ടുണ്ട്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്ന് എയര്‍ പോര്‍ട്ട് അതോറിറ്റി അറിയിച്ചു. പ്രാദേശിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഒമാൻ, കുവൈത്ത്, ദുബായ്, അബുദാബി, ദോഹ, ബഹ്റൈൻ, മോസ്കോ, പെഷാവർ എന്നിവിടങ്ങളിലേക്കും അവിടങ്ങളിൽ നിന്ന് വരുന്ന വിമാന സർവീസുകൾ റദ്ദാക്കിയ നടപടി മാർച്ച് 4 വരെ നീട്ടിയതായി സൗദിയ എയർലൈൻ അറിയിച്ചു.

സംഘർഷം ഇനിയും തുടരുമെന്നാണ് സൂചന. ലക്ഷ്യം കാണുന്നതുവരെ സൈനിക നടപടി നിർത്തില്ലെന്ന് ക‍ഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. സംഘർഷത്തിനിടെ മൂന്ന് യു എസ് സൈനികർ മരിച്ചു. ഇനിയും യു എസ് സൈനികർ കൊല്ലപ്പെട്ടേക്കാമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *