തൊഴിൽ അധിഷ്ഠിത കോഴ്സുകളിൽ അപേക്ഷിക്കാം

തിരുവനന്തപുരം:കേരള സർക്കാർ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ, കീഴിലുള്ള വിവിധ സെന്ററുകളിൽ 2025 ആഗസ്റ്റ് മാസം അവസാന വാരം ആരംഭിക്കുന്ന പുതുക്കിയ സിലബസ് പ്രകാരമുള്ള കേരള ഗവണ്മെന്റ് അംഗികൃത പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (PGDCA) ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ,(DCA), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ്വെയർ) – DCA(S) കോഴ്‌സിന്റെ അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്. SSLC യോഗ്യതയുള്ളവർക്ക് DCA കോഴ്സിനും PLUS 2 യോഗ്യതയുള്ളവർക്ക് DCA(S) കോഴ്സിനും, DEGREE യോഗ്യതയുള്ളവർക്ക് PGDCA കോഴ്സിനും, ചേരാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 25. കോഴ്‌സിന്റെ സമയം, ഫീസ് തുടങ്ങിയ വിശദമായ വിവരങ്ങൾക്ക് http://lbscentre.kerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2560333.

Leave a Reply

Your email address will not be published. Required fields are marked *