എം.ബി.എ. സ്‌പോട്ട് അഡ്മിഷൻ


തിരുവനന്തപുരം :കേരളാ വിനോദസഞ്ചാര വകുപ്പിനു കീഴിലുള്ള മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്‌സ്) എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്സിൽ സംവരണ സീറ്റ് ഉൾപ്പെടെ ഒഴിവുള്ള ഏതാനും സിറ്റുകളിലേക്ക് ജൂലൈ 21 ന് രാവിലെ 10.30 മുതൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും KMAT/CMAT/CAT യോഗ്യതയും ഉള്ളവർക്ക് പങ്കെടുക്കാം.

കേരള സർവകലാശാലയുടേയും എ.ഐ.സി.റ്റി.ഇയുടേയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സിൽ ട്രാവൽ, ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ സ്പെഷ്യലൈസേഷനും അവസരമുണ്ട്. വിജയിക്കുന്നവർക്ക് പ്ലേസ്‌മെന്റ്‌ സപ്പോർട്ടും നൽകും. എസ്.സി/ എസ്.ടി വിദ്യാർത്ഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽവിവരങ്ങൾക്ക്: www.kittsedu.org, 9645176828, 9074400796.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button