അത് ഞാൻ ഉപേക്ഷിച്ചു’; അവസാനം ആ കടുത്ത തീരുമാനമെടുത്ത് ഉണ്ണി മുകുന്ദൻ

തീയേറ്ററുകളിൽ വൻ ഹിറ്റായ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മലയാളത്തിൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ വച്ച് ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രമാണ് മാർക്കോ.ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.

എന്നാൽ ഇപ്പോഴിതാ മാർക്കോയുടെ രണ്ടാം ഭാഗം ചെയ്യുന്നില്ലെന്ന വാർത്തയാണ് ആരാധകരുടെ അടുത്ത് എത്തിയിരിക്കുന്നത്. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് കീഴിൽ മാർക്കോ രണ്ടാം ഭാഗത്തെ പറ്റിയുള്ള ആരാധകന്റെ കമന്റിനാണ് മറുപടിയായി ഇക്കാര്യം ഉണ്ണി പറഞ്ഞത്.’ക്ഷമിക്കണം, മാർക്കോ സീരിസ് തുടരാനുള്ള പദ്ധതികൾ ഞാൻ ഉപേക്ഷിച്ചു. പ്രൊജക്ടിറ്റ് ചുറ്റും വലിയ നെഗറ്റിവിറ്റിയാണ്. മാർക്കോയെക്കാൾ വലുതും മികച്ചതുമായ ഒന്ന് കൊണ്ടുവരാൻ ഞാൻ ശ്രമിക്കാം. നിങ്ങൾ തന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി’- എന്നാണ് ഉണ്ണി കമന്റ് ചെയ്തത്.

കഴിഞ്ഞ വർഷം മലയാള സിനിമയിലെ ഏറ്റവും ഹിറ്റായ ചിത്രമായിരുന്നു മാർക്കോ. ഹനീഫ് അദേനി സംവിധാനം ചെയ്‌ത ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ഉണ്ണി മുകുന്ദന്‍ എത്തിയത്. ചിത്രം 100 കോടിക്ക് മുകളിൽ ബോക്‌സോഫീസ് കളക്ഷൻ നേടിയിരുന്നു. മലയാളികൾ മാത്രമല്ല മറ്റ് ഭാഷാ പ്രേക്ഷകരും ചിത്രം ഏറ്റെടുത്തിരുന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പും മികച്ച കളക്ഷനാണ് നേടിയത്. തെലുങ്ക് നടി യുക്തി തരേജയാണ് നായിക. തിരക്കഥയും ഹനീഫ് അദേനിയുടേതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *