‘ദൃശ്യം 3’ ഉടൻ ആരംഭിക്കും?; വൈറലായി ജീത്തു ജോസഫിന്റെ പോസ്റ്റ്

മലയാള സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജീത്തു ജോസഫ്-മോഹൻലാൽ ടീമിന്റെ ദൃശ്യം 3. ഹിന്ദിയിലും തെലുങ്കിലും കൊറിയൻ, ചൈനീസ് ഭാഷകളിലും ഉൾപ്പടെ റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ള ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം എന്ന് ആരംഭിക്കുമെന്ന കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ മൂന്നാം ഭാഗത്തിനെക്കുറിച്ച് സംവിധായകന്‍ ജീത്തുജോസഫ് തന്നെ സൂചന നല്‍കിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ജീത്തു ജോസഫ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഒരു കോഫി കപ്പിനൊപ്പം തിരക്കഥയുടെ പേപ്പറിന്റെ ചെറിയൊരു ഭാഗവും ഉൾപ്പെടുന്ന ഒരു ചിത്രമാണ് ജീത്തു പങ്കുവെച്ചത്. പാതി കട്ടായി പോയ തരത്തിലുള്ള പേപ്പറിൽ ‘സീൻ 24 ജോർജ്കുട്ടിയുടെ നെക്സ്റ്റ്’ എന്ന് എഴുതിരിക്കുന്നതും കാണാം. എന്നാൽ സംവിധായകൻ ഇത് പിന്നീട് ഡിലീറ്റ് ചെയ്തു. ഇതോടെയാണ് മലയാളം ദൃശ്യം 3 യുടെ ചര്‍ച്ചകള്‍ വീണ്ടും സജീവമായത്.

നേരത്തെ ദൃശ്യം 3 യുടെ ഹിന്ദി പതിപ്പിന്റെ ഷൂട്ടിംഗ് ആദ്യ തുടങ്ങുമെന്ന് വാർത്തകൾ വന്നിരുന്നു. ഹിന്ദി പതിപ്പിന്റെ ചിത്രീകരണം ഈ വർഷം ഓഗസ്റ്റിൽ ആരംഭിക്കുമെന്ന് നേരത്തെ പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്തിരുന്നു. അജയ് ദേവ്ഗൺ ഇപ്പോൾ ദേ ദേ പ്യാർ ദേ 2, ധമാൽ 4, റേഞ്ചർ എന്നെ സിനിമകളുടെ പണിപ്പുരയിലാണ്. ഈ സിനിമകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും ദൃശ്യം 3 ആരംഭിക്കുക എന്നായിരുന്നു റിപ്പോർട്ട്.

ദൃശ്യം 3 ഉറപ്പായും വരും. അണിയറയിൽ സിനിമ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സ്ക്രിപ്റ്റ് ഏറെക്കുറെ റെഡി ആണ്. ഫൈനൽ ആയിട്ടില്ല ജിത്തു ആണ് ബാക്കി കാര്യങ്ങൾ പറയേണ്ടത്. എന്തായാലും ദൃശ്യം 3 വരും. ഒരുപാട് പേർ സിനിമയെക്കുറിച്ച് ചോദിക്കുന്നുണ്ട്. വർക്കുകൾ പുരോഗമിക്കുന്നുണ്ട്,’ എന്നായിരുന്നു മൂന്നാം ഭാഗത്തിനെക്കുറിച്ച് നേരത്തെ മോഹൻലാൽ പറഞ്ഞത്. ലോകത്തെമ്പാടുമുള്ള സിനിമാപ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിച്ച രണ്ട് പതിപ്പുകൾക്ക് ശേഷമാണ് ദൃശ്യം 3 എത്തുന്നത്. ജീത്തു ജോസഫ് കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച ദൃശ്യം മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു. 2013 ഡിസംബർ 19 ന് പുറത്തിറങ്ങിയ ദൃശ്യം അന്നുവരെയുള്ള എല്ലാ റെക്കോർഡുകളും തകർത്തെറിഞ്ഞിരുന്നു. 2021ൽ പുറത്തിറങ്ങിയ രണ്ടാം പതിപ്പും ബോക്സോഫിൽ തരംഗമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *