ബലിപെരുന്നാൾ അവധി ഒരു ദിവസം മാത്രം; സർക്കാർ അവധി ശനിയാഴ്ചത്തേക്ക് മാറ്റി

തിരുവനന്തപുരം:ബലിപെരുന്നാളിനോട് അനുബന്ധിച്ച് സർക്കാർ അവധി ശനിയാഴ്ചത്തേക്ക് മാറ്റി. സർക്കാരിന്റെ അവധി കലണ്ടറിൽ നാളെ ആയിരുന്നു. മാസപ്പിറവി വൈകിയതിനാൽ ബലിപെരുന്നാൾ മറ്റന്നാളാണെന്ന് മതപണ്ഡിതർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അവധി ദിവസവും മാറ്റിയത്.

രണ്ട് ദിവസം അവധി നൽകണമെന്ന് മുസ്ലീം സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു ദിവസം അവധി എന്ന മുൻ തീരുമാനത്തിൽ മാറ്റംവരുത്താൻ മുഖ്യമന്ത്രി തയാറായില്ല. ഇത് സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു. അതേസമയം, ഗൾഫ് രാജ്യങ്ങളിലും ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ച് കഴിഞ്ഞു. ജൂൺ 5 വ്യാഴാഴ്ച മുതൽ ജൂൺ 9 തിങ്കളാഴ്ച വരെയാണ് ഒമാനിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *