‘യൂണിറ്റിന് ₹30 നൽകി വൈദ്യുതി വാങ്ങില്ല’; പവർകട്ട് പരിഹരിക്കാൻ ശ്രമം, പുതിയ വൈദ്യുതി നയം വരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പരിഹരിക്കാൻ ശ്രമം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 30 രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നിക്ഷേപ അനുമതി വേഗത്തിലാക്കാൻ ‘സരൾ കേരള’ പദ്ധതി അവതരിപ്പിക്കും. ഇതിനായി 19 നിയമങ്ങളെ ഭേദഗതി ചെയ്യും. എറണാകുളത്ത് രണ്ട് എൻഐഎ കോടതികൾ കൂടി സ്ഥാപിക്കാൻ തീരുമാനമെടുത്തു. ഇതിന്റെ ചെലവ് കേന്ദ്രമാണ് വഹിക്കുന്നത്. ആരോഗ്യവകുപ്പിൽ റേഡിയോഗ്രാഫറുടെ 18 പുതിയ തസ്തികകൾ നിയമിക്കാൻ തീരുമാനിച്ചു.മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ തട്ടിപ്പിലാണ് പ്രത്യേക അന്വേഷണ സംഘം റെയ്ഡ് നടത്തിയത്.

റെയ്ഡ് ചാനലിന്റെ സംപ്രേഷണം തടസപ്പെടുത്തിയതായി തോന്നുന്നില്ല. നിയമപരമായാണ് റെയ്ഡ് നടത്തിയത്.വൈദ്യുതി പല സ്ഥലത്ത് നിന്നും വാങ്ങിക്കൊണ്ടിരിക്കുകയാണ്. എട്ട് സംസ്ഥാനങ്ങളുമായി ഞങ്ങൾ ബന്ധപ്പെട്ടിട്ടുണ്ട്. വൈദ്യുതി പ്രശ്നം പരിഹരിക്കാനാണ് ശ്രമം നടത്തുന്നത്. 30 രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. 10 രൂപയ്ക്ക് താഴെ വാങ്ങാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

അടുത്ത മൺസൂൺ മുതൽ വലിയ ചൂടാണ് കേരളത്തിൽ അപ്പോൾ വൈദ്യുതി കൂടുതലായി വേണ്ടിവരും.ഒരു പുതിയ വൈദ്യുതി നയം തന്നെ ആ സമയത്ത് പ്രഖ്യാപിക്കും. കെഎസ്ഇബിയെ പബ്ലിക് സെക്ടറിൽ നിന്ന് മാറ്റില്ല.വീണ വിജയന്റെ ഇ ഡി കേസ് രാഷ്ട്രമായി കാണുന്നില്ല. നിയമപരമായാണ് അതിനെ കാണുന്നത്. സിപിഎം ഇപ്പോഴും എന്തുകൊണ്ട് തോറ്റുവെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഗോവിന്ദന്റെയും ജനങ്ങളുടെയും തലയിൽ ചുമത്തി ബാക്കിയുള്ളവർ രക്ഷപ്പെട്ടു. സിപിഎമ്മിലെ അഴിച്ചുപണി നല്ലകാര്യമാണ്. എന്റെ എഐ വീഡിയോ ഞാനോ മുഖ്യമന്ത്രിയുടെ ഓഫീസോ നീക്കം ചെയ്യണമെന്ന് പറഞ്ഞിട്ടില്ല’- വി ഡി സതീശൻ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button