ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; തൃശൂരിൽ ഞെട്ടിക്കുന്ന സംഭവം

തൃശൂർ: യുവതിയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. തൃശൂർ ആനക്കല്ലിലാണ് സംഭവം. അവണിശ്ശേരി സ്വദേശി ഉണ്ണിമായ (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ശിവപ്രസാദിനെ പൊലീസ് പിടികൂടി. ഭാര്യയോടുള്ള സംശയമാണ് കൊലയ്ക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.

ഉണ്ണിമായയും ശിവപ്രസാദും ഇവരുടെ നാലുവയസുള്ള മകളും ശിവപ്രസാദിന്റെ അമ്മയുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇന്നുരാവിലെ എട്ടുമണിയോടെയാണ് സംഭവം നടന്നത്. തൃശൂർ മാർക്കറ്റിൽ പച്ചക്കറിക്കട നടത്തിവരികയായിരുന്നു ശിവപ്രസാദ്. ഉണ്ണിമായ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. രാവിലെ ജോലിക്ക് പോകാനിറങ്ങുന്നതിനിടെയാണ് ഉണ്ണിമായ കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് പിന്നാലെ ശിവപ്രസാദിന്റെ അമ്മയുടെ നിലവിളി കേട്ടാണ് നാട്ടുകാർ വിവരമറിഞ്ഞത്.സ്വന്തം വീട്ടിലായിരുന്ന ഉണ്ണിമായ നാല് ദിവസം മുൻപാണ് ഭർത്താവിന്റെ വീട്ടിൽ തിരികെയെത്തിയത്. മകൾ ഇപ്പോഴും ഉണ്ണിമായയുടെ വീട്ടിലാണ്. വീട്ടിൽ ഒരു പ്രശ്നവും ഉണ്ടായില്ലെന്ന് ശിവപ്രസാദിന്റെ അമ്മ പറഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് വെളിപ്പെടുത്തി. ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നുവെന്ന് മകൻ പറഞ്ഞുവെന്നും ഇവർ വെളിപ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. നാട്ടുകാ‌ർ ചേർന്ന് ഉണ്ണിമായയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്നും ചിലർ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *