ബിഗ് ബോസ് വേദിയിൽ വിജയ് സേതുപതിയുടെ ചോദ്യം; സി.എം. വിജയ്‌യെ ലക്ഷ്യമിട്ടതാണോ, വിമർശനം ഉയരുന്നു

ചെന്നൈ: നേതൃത്വത്തെ കുറിച്ചുള്ള വിജയ് സേതുപതിയുടെ പരാമർശം വിവാദത്തിൽ. ബിഗ് ബോസ് ഷോയിലാണ് പരാമർശം. പിന്നാലെ, വിജയ്ക്കെതിരെയുള്ള ഒളിയമ്പ് എന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായമുയർന്നു. എന്താണ് നേതൃത്വം അല്ലാത്തതെന്നായിരുന്നു വിജയ് സേതുപതിയുടെ ചോദ്യം. നേതൃത്വം എന്തെന്ന് അറിയാതെ വാഗ്ദാനം നൽകുന്നതും, പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ എതിരാളികളെ വിമർശിച്ചിട്ട് ഓടിപ്പോകുന്നതും അല്ല നേതൃത്വമെന്നും വിജയ് സേതുപതി പറഞ്ഞു.
അതേസമയം, ഏറെ ദിവസങ്ങൾക്ക് ശേഷം കണ്ടുമുട്ടി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‍യും സൂപ്പർ താരം അജിത്തും. അജിത് മത്സരാർഥിയായി പങ്കെടുക്കുന്ന ലണ്ടനിലെ പ്രശസ്തമായ സിൽവർസ്റ്റോൺ സർക്യൂട്ടിൽ നടക്കുന്ന കാറോട്ട മത്സരം വിജയ് ഫ്ലാഗ് ഓഫ് ചെയ്യാനെത്തിയപ്പോഴാണ് ഇരുവരും കണ്ടുമുട്ടിയത്. നടി തൃഷയും അജിത്തിനെ കാണാനെത്തി.
തൃഷ എത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. കുറച്ചുകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് അജിത് കുമാർ വീണ്ടും പ്രൊഫഷണൽ കാറോട്ട മത്സര രംഗത്തേക്ക് ഇറങ്ങുന്നത്. നടൻ ബ്രിട്ടനിലെ മുൻനിര റേസിംഗ് ട്രാക്കിൽ മത്സരിക്കുമ്പോൾ അത് ഫ്ലാഗ് ഓഫ് ചെയ്യാൻ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെ നേരിട്ടെത്തുന്നു എന്ന പ്രത്യേകതയും ചടങ്ങിനുണ്ട്.



