യുഡിഎഫ് തേരോട്ടം; ധര്‍മ്മടത്ത് വിറച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ യുഡിഎഫിന്റെ ശക്തമായ മുന്നേറ്റം വ്യക്തമായി പ്രകടമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം മന്ത്രിമാർ കൂട്ടത്തോടെ പിന്നിലായതാണ് ശ്രദ്ധേയമായത്.
റോഷി അഗസ്റ്റിൻ, വി.എൻ. വാസവൻ, വി. ശിവൻകുട്ടി, വീണ ജോർജ്, കെ.ബി. ഗണേഷ് കുമാർ, ആർ. ബിന്ദു, പി. രാജീവ്, ഒ.ആർ. കേളു, അബ്ദുറഹിമാൻ, എം.ബി. രാജേഷ്, ജെ. ചിഞ്ചുറാണി, എ.കെ. ശശീന്ദ്രൻ, പി. പ്രസാദ് എന്നിവരാണ് നിലവിൽ പിന്നിൽ നിൽക്കുന്ന മന്ത്രിമാർ.
അതേസമയം, ബേപ്പൂരിൽ പി.എ. മുഹമ്മദ് റിയാസ് മുന്നിലാണ്. പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മികച്ച ലീഡോടെ മുന്നേറുന്നു. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ചാം റൗണ്ടിലും പിന്നിലാണ്. അഞ്ച് റൗണ്ടുകൾ പൂർത്തിയായപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി വി.പി. അബ്ദുൽ റഷീദ് 1090 വോട്ടുകളുടെ ലീഡ് നിലനിർത്തുന്നു.
ഭരണകക്ഷിയായ എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലുപോലും യുഡിഎഫ് മുന്നേറുന്ന പ്രവണതയാണ് ആദ്യ മൂന്ന് മണിക്കൂറിൽ കാണുന്നത്. സംസ്ഥാനത്ത് ഇടതുവിരുദ്ധ യുഡിഎഫ് തരംഗം നിലനിൽക്കുന്നതായാണ് പ്രാഥമിക ഫലസൂചനകൾ വ്യക്തമാക്കുന്നത്. ഒരു സീറ്റിൽ എൻഡിഎയും ലീഡ് ചെയ്യുന്നുണ്ട്.



