തൃശ്ശൂർ വെടിക്കെട്ട് ദുരന്തം:പുറ്റിങ്ങൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന് രമേശ് ചെന്നിത്തല

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ, പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ സർക്കാർ അടിയന്തരമായി നടപ്പാക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു പുറ്റിങ്ങൽ ദുരന്തത്തിന് ശേഷം വെടിക്കെട്ട് സുരക്ഷയുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ കമ്മീഷൻ റിപ്പോർട്ട് സർക്കാർ അവഗണിച്ചതാണ് ഇത്തരം ആവർത്തിക്കുന്ന അപകടങ്ങൾക്ക് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി മുണ്ടത്തിക്കോട് ഉണ്ടായ സ്ഫോടനത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും ദുരന്തബാധിതർക്ക് സർക്കാർ അടിയന്തര സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു



