‘ഇതാണ് ആക്ഷൻ ഹീറോ നവീൻ പോളി…’; പ്രസംഗത്തിനിടെ പേര് മാറി പറഞ്ഞ് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: അഴിമതിയെ തുരത്താൻ യുവജനതയെ സജ്ജരാക്കുന്ന ‘പ്രോജക്‌ട് സീറോ – വിജിലൻസ് വിസിൽ’ പരിപാടിയുടെ ഉദ്‌ഘാടനത്തിൽ നടൻ നിവിൻ പോളിയുടെ പേര് തെറ്റിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ‘നിങ്ങളെല്ലാം കാത്തിരുന്ന പ്രിയപ്പെട്ട ആക്ഷൻ ഹീറോ നവീൻപോളി’ എന്നാണ് അദ്ദേഹം പറഞ്ഞത്.

തെറ്റ് തിരിച്ചറിഞ്ഞയുടൻ അദ്ദേഹമത് തിരുത്തുകയും ചെയ്‌തു. എനിക്ക് തെറ്റിപ്പോയി…നിങ്ങൾക്കുതന്നെ പേര് പറയാം, ആരാണ് ആക്ഷൻ ഹീറോ എന്ന് മന്ത്രി സദസിനോട് ചോദിച്ചു. നിവിൻ പോളിയെന്ന് സദസിൽ നിന്നും ശബ്‌ദമുയർന്നു.

വിജിലൻസ് വകുപ്പും വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യൂറോയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങിൽ ആദ്യ വിജിലൻസ് കമാൻഡോ ആയി മാറിയ നിവിൻ പോളി യുവാക്കൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യുവജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ അഴിമതിരഹിതമായ കേരളം വാർത്തെടുക്കുകയാണ് പ്രോജക്‌ട് സീറോയുടെ പ്രധാന ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല പറ‌ഞ്ഞു. അഴിമതിക്കെതിരെ പോരാടാൻ യുവജനങ്ങളെ വിജിലൻസ് കമാൻഡോകളായി അണിനിരത്തും. ആഭ്യന്തര വിജിലൻസ് ഓഫീസർമാർക്കായി വർക്‌ഷോപ്പുകളും സംഘടിപ്പിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button