പഴഞ്ചിറ ദേവീ ക്ഷേത്രത്തിൽ ഒരുക്കിയ സ്ത്രീശക്തി നാരീ പൂജ ഭക്തിസാന്ദ്രമായി

തിരുവനന്തപുരം : ആത്മീയതയിലെ സ്ത്രീശാക്തീകരണത്തിനു വേണ്ടി അമ്പലത്തറ പഴഞ്ചിറ ദേവീക്ഷേത്ര ഭരണസമിതിയുടെ പൂർണ പങ്കാളിത്തത്തോടെ ശ്രീലളിതാ മഹായാഗ സംഘാടക സമിതി സംഘടിപ്പിക്കുന്ന ശ്രീലളിതാമഹായാഗത്തിന്റെ
മുന്നോടിയായിക്ഷേത്രാങ്കണത്തിൽ നാരീ പൂജ നടന്നു .ധാരാളം ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടുകൂടി നടന്ന ഭക്തിസാന്ദ്രമായ ചടങ്ങിൽ 146 സ്ത്രീകൾ പങ്കെടുത്തു. യാഗാചാര്യ സുജാ മോഹൻ ചടങ്ങുകൾക്ക് നേതൃത്വം നൽകി.മണിക്കൂറുകൾ നീണ്ടുനിന്ന പൂജയിൽ സ്ത്രീകളുടെ നല്ല സഹകരണം ഉണ്ടായെന്നും പൂജ പൂർണ്ണ വിജയമായിരുന്നെന്നും സംഘാടകസമിതി ചെയർമാൻ സതീശന്‍ ഭട്ടതിരിപ്പാട് പറഞ്ഞു.മേയ് 9 മുതൽ 12 വരെ പഴഞ്ചിറ ദേവീ ക്ഷേത്ര സന്നിധിയിൽ ആണ് ശ്രീലളിതാ മഹായാഗം സംഘടിപ്പിച്ചിട്ടുള്ളത്.സ്ത്രീകൾ മാത്രം മുഖ്യപൗരോഹിത്യം വഹിക്കുന്ന ലളിതാമഹായാഗം കേരളത്തിൽ ആദ്യമായാണ് നടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *