ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് അടിച്ചെടുത്ത ഓപ്പണിങ്ങ് ജോഡി

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് അടിച്ചെടുത്ത ഓപ്പണിങ്ങ് ജോഡിയുണ്ടെങ്കില്‍ അത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – അജയ് ജഡേജ ഓപ്പണിങ്ങ് ജോഡിയാണ്.ഈയൊരു റെക്കോര്‍ഡ് ഇപ്പോഴും ഇരുവരുടേയും പേരില്‍ തുടരുകയും ചെയ്യുന്നു.

75 ശരാശരിയോടെ വെറും 15 മത്സരങ്ങളില്‍ നിന്നാണ് ഇരുവരും കൂടി ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
1994ല്‍ ഇന്ത്യയുടെ ന്യൂസിലാന്റ് പര്യടനത്തിലെ ഏകദിന സീരീസിലൂടെ സച്ചിന്‍ ആദ്യമായി ഓപ്പണ്‍ ചെയ്ത മത്സരത്തിലൂടെയാണ് ഇരുവരും ഇന്ത്യയുടെ ഓപ്പണര്‍മാരായി ഒന്നിക്കുന്നത്. പിന്നീട് തുടര്‍ച്ചയായ മത്സരങ്ങളിലൊന്നും ഇരുവരും ഓപ്പണിങ്ങ് ജോഡിയായില്ലെങ്കിലും, 1996ല്‍ കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടന്ന ഇന്ത്യ-പാക്ക് സഹാറ ഫ്രണ്ട്ഷിപ്പ് കപ്പ് വരെ ഇരുവരും കൂടി ഇന്ത്യന്‍ ഓപ്പണിങ്ങ് സംഖ്യം പങ്കിട്ടു.

ഇരുവരും ഓപ്പണ്‍ ചെയ്ത ആദ്യ 5 മത്സര സ്‌കോറുകള്‍ 61,105,61,49,62 എന്നിങ്ങനെയായിരുന്നു ….
5 തവണ വീതം 100+ കൂട്ട്‌കെട്ടും ഇരുവരും കൂടി ഉണ്ടാക്കി. ഇയൊരു നിലക്ക് ഏറ്റവും വേഗത്തില്‍ വെറും 15 മത്സരങ്ങളില്‍ നിന്നായി 1000 റണ്‍സ് നേടിയ ഓപ്പണിങ്ങ് ജോഡിയായിക്കൊണ്ട് ഇരുവരും കൂടി ഈ റെക്കോര്‍ഡ് തങ്ങളുടെ പേരില്‍ കുറിക്കുകയും ചെയ്തു.
1996 വേള്‍ഡ് കപ്പ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ കെനിയയുമായുളള ആദ്യ മത്സരത്തിലെ മികച്ച ഇന്നിങ്‌സിന് ശേഷം വെസ്റ്റ് ഇന്‍ഡീസുമായും, അത് കഴിഞ്ഞ് ഓസ്‌ട്രേലിയയുമായുള്ള ഗ്രൂപ്പ് മത്സരങ്ങളില്‍ അജയ് ജഡേജ വെറും 1റണ്‍സ് വീതമാണ് എടുത്തത്. അതോടെ ജഡേജയുടെ ഓപ്പണിങ്ങ് സ്ഥാനവും പോയി.
ആ വേള്‍ഡ് കപ്പിന് ശേഷം ചില ടൂര്‍ണമെന്റുകളില്‍ കൂടി ഇരുവരും ഓപ്പണര്‍മാരായെങ്കിലും അത്ര ക്ലിക്ക് ആയതും ഇല്ല. ഒടുക്കം സൗരവ് ഗാംഗൂലിയുടെ വരവോട് കൂടി സച്ചിന്‍ – ജഡേജ ഓപ്പണിങ്ങ് സംഖ്യം പിന്നീടൊരിക്കലും പരീക്ഷിക്കപ്പെട്ടതുമില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *