ജോസഫ് വിജയ് ആകിയ നാൻ..’; തമിഴ്നാട് സത്യപ്രതിജ്ഞയ്ക്ക് കാത്ത് കേരളത്തിലെ വിജ് ഫാൻസ്

ചെന്നൈ: ഒരുകാലത്ത് വിമർശനങ്ങളും പരിഹാസങ്ങളും നേരിട്ട നടൻ വിജയ് ഇന്ന് തമിഴ്നാട് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിരിക്കുകയാണ്. നാളെ തമിഴ്നാട് മുഖ്യമന്ത്രിയായി അദ്ദേഹം അധികാരമേൽക്കുമെന്ന വാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലുടനീളം ആഘോഷം ഉയരുകയാണ്.

“ഇന്ത മൂഞ്ചിയെ പാക്ക യാരാവത് തിയറ്ററിലേ വരുവാങ്കളാ” എന്നുപോലുള്ള പഴയ പരിഹാസങ്ങൾക്കിടയിൽ നിന്ന് ഉയർന്ന് തമിഴ് സിനിമയിലെ ‘ദളപതി’യായി വിജയ് മാറിയ യാത്രയാണ് ഇപ്പോൾ രാഷ്ട്രീയ വേദിയിലും തുടർന്നിരിക്കുന്നത്. മാറ്റത്തിനും ജനപിന്തുണയ്ക്കും പ്രതീകമായി അദ്ദേഹം മാറിയതായാണ് ആരാധകർ വിലയിരുത്തുന്നത്.

118 എംഎൽഎമാരുടെ പിന്തുണയോടെ വിജയ് നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ തമിഴ്‌നാട് മാത്രമല്ല, കേരളത്തിലെ ആരാധകരും ആവേശത്തിലാണ്. സോഷ്യൽ മീഡിയയിൽ വിജയ് ഫാൻസിന്റെ ആഘോഷങ്ങളും ആശംസാ സന്ദേശങ്ങളും നിറഞ്ഞൊഴുകുകയാണ്.

“പഴയ പരിഹാസങ്ങൾക്കിടയിൽ നിന്ന് ഉയർന്ന് വിജയം നേടിയ വിജയ് ഇപ്പോൾ തമിഴ്നാടിന്റെ നേതാവായി മാറിയിരിക്കുന്നു” എന്നതാണ് ആരാധകരുടെ പ്രതികരണം. രജനികാന്തിന് സാധിക്കാത്തത് വിജയ് നേടുന്നുവെന്ന തരത്തിലുള്ള അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമാണ്.

ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്ന നല്ലൊരു ഭരണമാണ് വിജയ് നൽകുമെന്ന് ആരാധകർ ആശംസിക്കുന്നു. സാധാരണ ജനങ്ങളെ ചേർത്തുപിടിച്ച് മികച്ച ഭരണനിർവഹണം നടത്താൻ അദ്ദേഹത്തിന് കഴിയട്ടെയെന്ന ആശംസകളും ഉയരുന്നു.

തമിഴ്‌നാട് രാഷ്ട്രീയത്തിലെ ഈ ചരിത്രമാറ്റം സിനിമാ ലോകത്തും വലിയ ചർച്ചയായി മാറുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *