30 കോടിയുടെ ഭാഗ്യശാലി എത്തി; തിരുവോണം ബമ്പർ ടിക്കറ്റ് സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റി!

തിരുവനന്തപുരം: തിരുവോണം ബമ്പർ ഭാഗ്യക്കുറി ജേതാവ് ടിക്കറ്റ് സമർപ്പിച്ച് പണം കൈപ്പറ്റി. വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നാണ് ജേതാവ് അറിയിച്ചത്. അതിനാൽ പേരുൾപ്പടെയുള്ള വിവരങ്ങൾ ലോട്ടറി വകുപ്പ് പുറത്തുവിട്ടിട്ടില്ല.തളിപ്പറമ്പിൽ വിറ്റ ടിക്കറ്റിനാണ് തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 30 കോടിരൂപ ലഭിച്ചത്. ടിഎൽ 360615 എന്ന ടിക്കറ്റിനായിരുന്നു ഇത്തവണത്തെ ഓണം ബംബർ അടിച്ചത്.
വലിയ തുകകൾ ലോട്ടറിയടിക്കുന്നവരെ തേടി പണം ആവശ്യപ്പെട്ട് ആളുകൾ എത്തുന്ന സംഭവങ്ങൾ പതിവാണ്. മുൻവർഷങ്ങളിൽ പേര് പരസ്യപ്പെടുത്തിയ ഓണം ബമ്പർ ഭാഗ്യശാലികൾക്കുണ്ടായ ഇത്തരം അനുഭവങ്ങൾ വാർത്തയായിരുന്നു. ഇതാവാം ഇത്തവണത്തെ ഭാഗ്യശാലി അജ്ഞാതനായി തുടരാൻ കാരണം. നികുതിയും സെസും ഏജന്റ് കമ്മീഷനും കഴിഞ്ഞ് 16.47 കോടി രൂപയാണ് സമ്മാനാർഹന് ലഭിക്കുന്നത്.



