തലസ്ഥാനത്ത് പ്രണയപ്പകയുടെ ക്രൂരത; പതിനാറുകാരിക്ക് നേരെ കത്തിയാക്രമണം

തിരുവനന്തപുരം: തലസ്ഥാനത്ത് പ്രണയപ്പക. പ്രണയം നിരസിച്ചതിനെ തുടർന്ന് പതിനാറുകാരിയെ കുത്തി പരിക്കേൽപ്പിച്ച് യുവാവ്. വെമ്പായം കന്യാകുളങ്ങര സ്വദേശിനിയായ പതിനാറുകാരിയ്ക്കാണ് കഴുത്തിലും മുഖത്തും പരിക്കേറ്റത്. സംഭവത്തിൽ പാണയം സ്വദേശി സഹദിനായി(21) വട്ടപ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടി നെടുവേലി ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ്.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ കന്യാകുളങ്ങരയിലെ പെൺകുട്ടിയുടെ വീ‌ടിന് സമീപത്ത്‌ വച്ചാണ് സംഭവം. പുസ്തകം വാങ്ങാനായി പുറത്തിറങ്ങിയതായിരുന്നു പെൺകുട്ടി. ഈ സമയം കാറിലെത്തിയ യുവാവും പെൺകുട്ടിയും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും തുടർന്ന് പെൺകുട്ടിയെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തികൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

ആളൊഴിഞ്ഞ പ്രദേശത്തുവച്ച് ആക്രമിച്ച ശേഷം പ്രതി കാറിൽ കടന്നുകളഞ്ഞു.ആക്രമണത്തിൽ കഴുത്തിലും മുഖത്തും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ വട്ടപ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button