ബിഗ് ബോസ് വേദിയിൽ തിളങ്ങി തമന്ന; നടി അണിഞ്ഞ സാരിയുടെ വില കേട്ട് ഞെട്ടി ആരാധകർ

മലയാളത്തിലടക്കം നിരവധി ആരാധകരുള്ള നടിയാണ് തമന്ന ഭാട്ടിയ. ഡ്രസിംഗിലൂടെ മിക്കപ്പോഴും ഫാഷൻ ലോകത്തിന്റെ ശ്രദ്ധ ആകർഷിക്കാൻ തമന്നയ്ക്ക് സാധിക്കാറുണ്ട്. ഇപ്പോഴിതാ ഹിന്ദി ബിഗ് ബോസ് സീസൺ 20ന്റെ വേദിയിൽ തമന്ന എത്തിയപ്പോൾ ധരിച്ചിരുന്ന സാരിയാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. ഹൗസ് ഓഫ് മാസബയുടെ ‘അൽബേലാ സാജൻ’ എന്ന പേരിട്ടിരിക്കുന്ന ഈ സാരിക്ക് നിരവധി പ്രത്യേകതകളുണ്ട്.
ഡീപ് മറൂൺ നിറത്തിൽ തീർത്ത ഈ സാരി പരമ്പരാഗത തനിമയും ട്രെൻഡി ലുക്കും ഒരുപോലെ ഒന്നിച്ച് വിവിധതരം ടെക്സ്ചറുകളും പ്രിന്റുകളും ചേർന്നതാണ്. സാരിയുടെ പ്രധാന ആകർഷണം അതിന്റെ മുന്താണിയിലും ബോർഡറുകളിലും കാണുന്ന തിളക്കമാർന്ന ഗോൾഡൻ എംബ്രോയ്ഡറി വർക്കുകളാണ്. ഇതിനൊപ്പം പ്ലഷ് വെൽവറ്റ് തുന്നിച്ചേർത്തിട്ടുണ്ട്. ഇതൊരു രാജകീയമായ ലുക്ക് താരത്തിന് നൽകുന്നു. ഹൗസ് ഓഫ് മാസബയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഈ സാരിയുടെ വില 1,85,000 രൂപയാണ്.



