എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 15ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 15നും ഹയർ സെക്കൻഡറി, വൊക്കേഷൽ ഹയർ സെക്കൻഡറി ഫലം മേയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻതന്നെ പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കും. മേയ് അവസാനത്തോടെ അതിന്റെ ഫലവും പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കേരളം, ലക്ഷദ്വീപ് മേഖലകളിലായി 4,16,864 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്.

‘ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ തന്നെ എസ്എസ്എൽസി സർട്ടിഫിക്കറ്റുകുടെ വിതരണവും ആരംഭിക്കും. ഹയർ സെക്കൻഡറി വൊക്കേഷൽ ഹയർ സെക്കൻഡറി രണ്ടാം വർഷ ഇംപ്രൂവ്‌മെന്റ് ഫലം മേയ് എട്ടിനും ഒന്നാം വർഷ പരീക്ഷാ ഫലം ജൂൺ പത്തിനും പ്രഖ്യാപിക്കും. പരീക്ഷാ മൂല്യനിർണയത്തിൽ രണ്ടായിരത്തിലധികം അദ്ധ്യാപകർ പങ്കെടുത്തിട്ടില്ല. അവർക്കെതിരെ കർശനമായ നിലപാട് സ്വീകരിക്കും’- മന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *