മുഖ്യമന്ത്രി ചർച്ചകൾക്കിടെ രമേശ് ചെന്നിത്തല ഡൽഹിയിൽ

കേരളത്തിൽ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചർച്ചകളും ചേരിതിരിഞ്ഞുള്ള പോരും ശക്തമാകുന്നതിനിടെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡൽഹിയിലെത്തി. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്താനാണ് അദ്ദേഹത്തിന്റെ നീക്കം. തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ചെന്നിത്തലയുടെ ഈ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്.
മഹാരാഷ്ട്രയിലെ ഡിസിസി അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ ചെന്നിത്തല പങ്കെടുക്കും. രാഹുൽ ഗാന്ധി നിലവിൽ ഡൽഹിയിലില്ലാത്തതിനാൽ ഖർഗെയുമായുള്ള സംസാരം നിർണ്ണായകമാകും. കഴിഞ്ഞ ദിവസം വി.ഡി. സതീശനെതിരെ കൊച്ചിയിൽ ഫ്ലെക്സുകൾ പ്രത്യക്ഷപ്പെട്ടതും ചെന്നിത്തലയെ അനുകൂലിച്ച് പരസ്യങ്ങൾ വന്നതും ഹൈക്കമാൻഡിനെ ചൊടിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരമാണ് തിരുവനന്തപുരത്ത് നിന്ന് ചെന്നിത്തല ഡൽഹിയിലേക്ക് തിരിച്ചത്.



