ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം; 3 മാസത്തിനുള്ളിൽ 5,000 പേർക്ക് പട്ടയം നൽകുമെന്ന് സതീശൻ

ഇടുക്കി: ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുമെന്നും 60% പ്രശ്നങ്ങൾക്ക് ഇന്നത്തെ യോഗത്തിൽ പരിഹാരം ഉണ്ടായെന്നും മുഖ്യമന്ത്രി വിഡി സതീശൻ. ബാക്കിയുള്ള നിയമപരമായ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും. പട്ടയ ഭൂമിയിൽ പണിത കെട്ടിടങ്ങൾ ക്രമവത്ക്കരിക്കാൻ ഫീസ് ഒഴിവാക്കാൻ നടപടി സ്വീകരിക്കും. അതിനുള്ള നിയമം അടുത്ത നിയമസഭ സമ്മേളനത്തിൽ പാസ്സാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയിൽ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിഎച്ച്ആർ ഭൂമിയിലെ നിയമ പ്രശ്നങ്ങളും ഉടൻ പരിഹരിക്കും. കോടതിയിൽ സംസ്‌ഥാന സർക്കാരിന് ഒറ്റ അഭിപ്രായമേ ഉണ്ടാകൂ. മൂന്നു മാസത്തിനുള്ളിൽ അയ്യായിരം പേർക്ക് പട്ടയം നൽകാനാകും. വനം റവന്യു വകുപ്പുകൾ തർക്കം നിലനിൽക്കുന്ന സ്ഥലങ്ങളിൽ മൂന്നു മാസത്തിനകം പരിശോധന നടത്തി പരിഹരിക്കാൻ നിർദേശം നൽകി. അണക്കെട്ടുകളുടെ പത്തു ചെയിനിലും മൂന്നു ചെയിനിലും പ്രശ്നം പരിഹരിച്ചു പട്ടയം നൽകും.

ആനത്താരയിൽ കയ്യേറ്റം നടത്തി നിർമിച്ചവ പൊളിക്കും. കർഷകർക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല. ആനത്താരകൾ പുനസ്ഥാപിക്കുവാനുള്ള കളക്ടറുടെ ഉത്തരവിൽ ചില അവ്യക്തതയുണ്ടായി. അത് ഇന്ന് വ്യക്തത വരുത്തിയിട്ടുണ്ട്. ചില കയ്യേറ്റക്കാർ അനധികൃതമായി ഫെൻസിങ്ങുകൾ പണിതിട്ടുണ്ട്. അത് പൊളിക്കണമെന്നാണ് ഉത്തരവ്. കയ്യേറ്റക്കാർ ആരാണെങ്കിലും അത് പൊളിക്കും.

കർഷകർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. ജനവിരുദ്ധമായ തീരുമാനങ്ങൾ ഉണ്ടാവുകയില്ല. ഇഎസ്എയിൽ നിന്നും സിഎച്ച്ആർ പൂർണമായി ഒഴിവാക്കി. സമീപ ദിവസം മാപ്പ് പ്രസിദ്ധീകരിക്കും. ഇഎസ്എയിൽ ആശയക്കുഴപ്പം വേണ്ട. ഇന്നലെ റിപ്പോർട്ട് നൽകി. ജനവാസമേഖല ഇഎസ്എയിൽ ഉണ്ടാവില്ലെന്നും അത് ഉറപ്പ് നൽകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button