ബഹു. വനം വന്യജീവി വകുപ്പ് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി ശ്രീ ആർ. പ്രമോദിനെ നിയമിച്ചു

പൊതുഭരണ-തൊഴിൽ ക്ഷേമ മേഖലകളിലെ അദ്ദേഹത്തിന്റെ ദീർഘകാല അനുഭവസമ്പത്തിനും കാര്യക്ഷമമായ സേവന മികവിനും ലഭിച്ച അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.

നിലവിൽ ലേബർ വെൽഫെയർ ഫണ്ട് കമ്മീഷണറായി സേവനം അനുഷ്ഠിക്കുന്ന ശ്രീ ആർ. പ്രമോദ്, ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാൻ്റേഷൻസ്, കോഴിക്കോട്-കൊല്ലം റീജിയണൽ ലേബർ കമ്മീഷണർ എന്നീ നിലകളിൽ ശ്രദ്ധേയമായ സേവനം കാഴ്ചവെച്ചിട്ടുണ്ട്.

കൂടാതെ തയ്യൽ തൊഴിലാളി ക്ഷേേമനിധി ബോർഡ്, ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ്, കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് എന്നിവയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും പ്രവർത്തിച്ച് തൊഴിലാളി ക്ഷേമ രംഗത്ത് ശ്രദ്ധേയ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.

തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹാര നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി ബഹു. സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് അഭയ് മനോഹർ സാപ്ര കമ്മീഷന്റെ സെക്രട്ടറിയായും അദ്ദേഹം സേവനം അനുഷ്ഠിക്കുന്നു. ഇതിന് പുറമെ, മുൻ ബഹു.

തൊഴിൽവകുപ്പ് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള ശ്രീ ആർ. പ്രമോദ് മുൻ വനംവകുപ്പ് ഉദ്യോഗസ്ഥൻ കൂടിയായതിനാൽ പുതിയ ഉത്തരവാദിത്വത്തിൽ അദ്ദേഹത്തിന്റെ ഭരണപരിചയവും വകുപ്പുതല അറിവും വലിയ കരുത്താകുമെന്നതാണ് പൊതുവിലയിരുത്തൽ.

വൈവിധ്യമാർന്ന ഭരണാനുഭവവും തൊഴിലാളി-ക്ഷേമ മേഖലകളിലെ ആഴമുള്ള ഇടപെടലുകളും കൈമുതലായ ശ്രീ ആർ. പ്രമോദിന് പുതിയ ചുമതലയിൽ എല്ലാ വിജയാശംസകളും നേർന്നു കൊള്ളുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button