കേരള സർവകലാശാല ആസ്ഥാനത്ത് എസ്എഫ്ഐ-കെഎസ്‌യു സംഘർഷം; പൊലീസ് ലാത്തിവീശി

തിരുവനന്തപുരം കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ -കെഎസ് യു സംഘർഷം. തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന് ഇടയിലാണ് കെഎസ്‍യു പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മിൽ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി.

ഏഴു ജനറൽ സീറ്റിൽ ആറ് എണ്ണം എസ്‍എഫ്ഐ ജയിച്ചപ്പോള്‍ വൈസ് ചെയര്‍പേഴ്സണ്‍ സീറ്റ് കെഎസ്‍യു നേടി. സെനറ്റിലെ സ്റ്റുഡന്‍റ്സ് കൗൺസിൽ സീറ്റുകളിലെ വോട്ടെണ്ണുന്നത്തിനിടെയാണ് സംഘർഷമുണ്ടായത്.

സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. ക്യാമ്പസിനുള്ളിൽ നിന്ന് പുറത്തേക്കും തിരിച്ചും വിദ്യാര്‍ത്ഥികള്‍ തമ്മിൽ കല്ലേറുണ്ടായി. പൊലീസ് ലാത്തിചാര്‍ജിൽ കെഎസ്‍യു പ്രവര്‍ത്തകര്‍ക്കടക്കം പരിക്കേറ്റു. പാളയത്ത് റോഡിലേക്ക് അടക്കം സംഘര്‍ഷം വ്യാപിച്ചതോടെ ഗതാഗത തടസ്സമുണ്ടായി

സിദ്ധാര്‍ഥന്റെ ആത്മഹത്യ: പ്രതികളായ 19 വിദ്യാര്‍ഥികളെ കേരള വെറ്ററിനറി സര്‍വകലാശാല പുറത്താക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *