ലഖിസരായി അശോക്‌ധാം ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും ഏഴുപേർ മരിച്ചു

ലഖിസരായി: ബിഹാറിലെ ലഖിസരായിലുള്ള അശോക്‌ധാം ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ 6.30നും 6.45നും ഇടയിലാണ് ക്ഷേത്രത്തിൽ വലിയ തിരക്ക് അനുഭവപ്പെട്ടത്.

തിരക്കിനിടെ വൈദ്യുത തൂൺ വീണ് ആളുകൾക്ക് ഷോക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ശ്രാവണ മാസമായതിനാൽ ക്ഷേത്രത്തിൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നൽകി വരികയാണ്. വിശദമായ പരിശോധനയ്ക്ക് ശേഷമേ അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂവെന്ന് എസ്ഡിപിഒ ശിവം കുമാർ പറഞ്ഞു.

സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ ബിഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, അപകടം ദാരുണമാണെന്ന് പ്രതികരിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ അധികൃതർക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button