സ്കൂളുകൾ ഇന്ന് തുറക്കുന്നു, ഇക്കുറി പ്രവേശനോത്സവം ആർഭാടങ്ങൾ ഒഴിവാക്കി

തിരുവനന്തപുരം: രണ്ട് മാസത്തെ വേനലവധിക്ക് ശേഷം സ്കൂളുകൾ ഇന്ന് തുറക്കുന്നു. സംസ്ഥാനത്തെ സ്കൂളുകളിൽ കുട്ടികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഇക്കുറി ആർഭാടങ്ങൾ ഒഴിവാക്കിയാണ് പ്രവേശനോത്സവം. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പ് കുട്ടികളെയും രക്ഷിതാക്കളെയും നേരിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.



