സനോജും വസീഫും ജെയ്ക്കും സിപിഐഎം സംസ്ഥാന കമ്മിറ്റിയിലേക്ക്

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും പ്രസിഡന്റ് വസീഫും സിപിഐഎം സംസ്ഥാന സമിതിയില്‍ ഇടംനേടിയേക്കും. മുന്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ജെയ്ക് സി തോമസും ഇക്കുറി സംസ്ഥാന സമിതിയില്‍ എത്തിയേക്കും.

75 വയസ്സെന്ന പ്രായപരിധിയുടെ പേരില്‍ സംസ്ഥാന സമിതിയില്‍ നിന്ന് 15 പേരോളം ഒഴിവാകാനുള്ള സാധ്യതയേറെയാണ്. ആരോഗ്യ പ്രശ്നങ്ങളടക്കം മുന്‍നിര്‍ത്തി മറ്റ് ചിലരെയും മാറ്റിയേക്കും.

എം വി ബാലകൃഷ്ണന്‍, പി കെ ശ്രീമതി, പി നന്ദകുമാര്‍, എ കെ ബാലന്‍, എം എം വര്‍ഗീസ്, എന്‍ ആര്‍ ബാലന്‍, എം കെ കണ്ണന്‍, ഗോപി കോട്ടമുറിക്കല്‍, സി എം ദിനേശ് മണി, പി രാജേന്ദ്രന്‍, എസ് രാജേന്ദ്രന്‍, എസ് വരദരാജന്‍, കെ രാജഗോപാല്‍, ആനാവൂര്‍ നാഗപ്പന്‍ എന്നിവരാണ് സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാകാന്‍ സാധ്യതയുള്ളവര്‍.

കെ ചന്ദ്രന്‍പിള്ള, എസ് ശര്‍മ്മ എന്നിവരും ഒഴിവായേക്കും. എം രാജഗോപാലന്‍ എംഎല്‍എ, എന്‍ സുകന്യ, വി കെ സനോജ്, എം മെഹബൂബ്, വി വസീഫ്, കെ റഫീഖ്, വി പി അനില്‍, ആര്‍ ബിന്ദു, കെ വി അബ്ദുല്‍ ഖാദര്‍, യു പി ജോസഫ്, ജോണ്‍ ഫെര്‍ണാണ്ടസ്, പുഷ്പ ദാസ്, ടി ആര്‍ രഘുനാഥ്, പി കെ ഹരികുമാര്‍, ജെയ്ക് സി തോമസ്, പി പി ചിത്തരഞ്ജന്‍ എംഎല്‍എ, എച്ച് സലാം എംഎല്‍എ, കെ എച്ച് ബാബുജാന്‍, കെ പ്രസാദ്, എസ് ജയമോഹന്‍, ജോര്‍ജ് മാത്യു, എക്സ് ഏണസ്റ്റ്, ഐ ബി സതീഷ് കുമാര്‍ എംഎല്‍എ എന്നിവരാണ് സംസ്ഥാന സമിതിയില്‍ പുതുതായി ഇടം നേടാന്‍ സാധ്യതയുള്ളവര്‍.

സിപിഎം സംസ്ഥാന സമ്മേളനം, പിണറായിയെ വാനോളം പുകഴ്ത്തി പ്രകാശ് കരാട്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *