പ്രശസ്ത മാദ്ധ്യമ പ്രവർത്തകൻ കെ ജി പരമേശ്വരൻ നായർ അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത മാദ്ധ്യമപ്രവർത്തകൻ കെ.ജി. പരമേശ്വരൻ നായർ അന്തരിച്ചു. 94 വയസായിരുന്നു. തിരുവനന്തപുരം തൃക്കണ്ണാപുരം സൊസൈറ്റി റോഡിലെ വസതിയിലായിരുന്നു അന്ത്യം. 35 വർഷം കേരള കൗമുദിയിൽ പത്രപ്രവർത്തകനായിരുന്നു. ഭാര്യ സംഗീതാദ്ധ്യാപികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ സുഭദ്രാമ്മ,മക്കൾ രാജേശ്വരി (ഹിന്ദുസ്ഥാൻ ലാറ്റക്സ്), സുജ(എൽ.ഐ.സി ഹൗസിംഗ് ഫിനാൻസ്). മരുമക്കൾ രാജശേഖരൻ (മുൻ അനൗൺസർ ആകാശവാണി), സുനിൽ കുമാർ (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്).

‘കേരള നിയമസഭ ചരിത്രവും ധർമവും’ ഉൾപ്പെടെ ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കെ.സി.സെബാസ്റ്റ്യൻ മെമ്മോറിയൽ അവാർഡ്, കെ.വിജയരാഘവൻ അവാർഡ്, കെ.ബാലകൃഷ്ണൻ അവാർഡ്, പി.സി. സുകുമാരൻനായർ അവാർഡ്, മികച്ച നിയമസഭ റിപ്പോർട്ടിംഗിനുള്ള ജി.കാർത്തികേയൻ സ്മാരക അവാർഡ്, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അവാർഡ് എന്നിങ്ങന 13 പുരസ്‌കാരങ്ങൾ ലഭിച്ചു. ഇതിൽ രണ്ടെണ്ണം രാഷ്ട്രപതിമാരായിരുന്ന ഡോ.കെ.ആർ.നാരായണൻ, ഡോ.എ.പി.ജെ അബ്ദുൾകലാം എന്നിവരിൽനിന്നുമാണ് സ്വീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button