ആശ്വാസ വാർത്ത; ​ കാട്ടാക്കടയിൽ നിന്ന് കാണാതായ കുടുംബം എറണാകുളത്ത്,​ അമ്മയെ മകൾ വിളിച്ചു

തിരുവനന്തപുരം: കാട്ടാക്കടയിൽ നിന്ന് കാണാതായ ദമ്പതികളും കുട്ടിയും എറണാകുളത്തുണ്ടെന്ന് വിവരം. പൂവച്ചൽ വീരണകാവ് സ്വദേശി ശങ്കർ,​ ഭാര്യ ആതിര,​ മൂന്നുവയസുള്ള മകൾ ധ്വനി എന്നിവരെയാണ് കാണാതായത്. ഈ മാസം മൂന്നുമുതൽ ഇവരെ കാണാനില്ലെന്ന് കാട്ടി ആതിരയുടെ അമ്മയാണ് കാട്ടാക്കട പൊലീസിൽ പരാതി നൽകിയത്. മാദ്ധ്യമ വാർത്തകൾ കണ്ട് ആതിര വിളിച്ചെന്നാണ് അമ്മ പറയുന്നത്.

വീരണകാവ് ശ്രീധർമശാസ്‌താ ക്ഷേത്രത്തിന് സമീപമാണ് ശങ്കർ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. വായ്‌പയുമായി ബന്ധപ്പെട്ട് ഇന്നലെ ബാങ്ക് അധികൃതർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് ഇവരുടെ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് കുടുംബം വീട്ടിലില്ലെന്ന് വ്യക്തമായത്.

ശങ്കറിന്റെ മാതാവിനെയും ബാങ്ക് അധികൃതർ ബന്ധപ്പെട്ടിരുന്നു. തുടർന്ന് മാതാവ് വീട്ടിലെത്തി പരിശോധിച്ചെങ്കിലും ശങ്കറിനെയും ഭാര്യയെയും മകളെയും കണ്ടെത്താനായില്ല. ഫോണിലും ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണ് കുടുംബാംഗങ്ങൾ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button