ചെറുകിട കർഷകർക്ക് ആശ്വാസം; വായ്പ എഴുതിത്തള്ളൽ പ്രഖ്യാപിച്ച് വിജയ്

ചെന്നൈ: സഹകരണ ബാങ്കുകൾ വഴി വായ്പയെടുത്ത ചെറുകിട കർഷകർക്ക് ആശ്വാസമായി കാർഷിക വായ്പകൾ എഴുതിത്തള്ളാൻ പ്രഖ്യാപനവുമായി വിജയ്. മുഖ്യമന്ത്രി പങ്കെടുത്ത ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് വിവിധ ഇളവുകൾ പ്രഖ്യാപിച്ചത്.

50000 രൂപയിൽ താഴെ വായ്പയുള്ള കർഷകർക്ക് പൂർണമായ ഇളവ് നൽകുമെന്ന് സർക്കാർ അറിയിച്ചു. 50000 രൂപയിൽ കൂടുതലുള്ള വായ്പകൾക്കും ഘട്ടംഘട്ടമായ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. 50001 മുതൽ 60000 രൂപ വരെ വായ്പയുള്ളവർക്ക് 40000 രൂപയും, 60001 മുതൽ 70000 രൂപ വരെയുള്ളവർക്ക് 30000 രൂപയും ഇളവായി ലഭിക്കും. 70001 മുതൽ 80000 രൂപ വരെ വായ്പയുള്ളവർക്ക് 20000 രൂപയും, 80001 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 10000 രൂപയും എഴുതിത്തള്ളും. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള വിളവായ്പയുള്ളവർക്ക് 5000 രൂപയുടെ ഇളവും സർക്കാർ പ്രഖ്യാപിച്ചു.

2025 മേയ് ഒന്നിനും 2026 ഫെബ്രുവരി 28 നും ഇടയിൽ വായ്പ എടുത്ത കർഷകരും പദ്ധതിയുടെ പരിധിയിൽ വരും. എന്നാൽ അഞ്ച് ഏക്കർ വരെ ഭൂമിയുള്ള കർഷകരുടെ കാർഷിക വായ്പ പൂർണമായും എഴുതിത്തള്ളുമെന്ന് ടിവികെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നുവെന്ന് ചില കർഷകർ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ ടിവികെ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ഇതിനുപുറമെ, പുതുതായി റിലീസ് ചെയ്യുന്ന തമിഴ് സിനിമകൾക്ക് റിലീസിന് ശേഷമുള്ള ആദ്യ ഒരാഴ്ചയിൽ ദിവസവും അഞ്ച് പ്രദർശനങ്ങൾ നടത്താനും സർക്കാർ അനുമതി നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button