പഞ്ചാബ് കിംഗ്സിനെതിരെ ടോസ് നേടി രാജസ്ഥാൻ റോയൽസ്: ഇരു ടീമിലും മാറ്റങ്ങൾ, വൈഭവിന്റെ വെടിക്കെട്ട് പ്രതീക്ഷ

മുള്ളൻപൂര്‍: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ ടോസ് ജയിച്ച രാജസ്ഥാന്‍ റോയല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ഷിമ്രോണ്‍ ഹെറ്റ്മെയറിന് പകരം ശ്രീലങ്കന്‍ താരം ദാസുന്‍ ഷനക രാജസ്ഥാന്‍റെ പ്ലേയിംഗ് ഇലവനിലെത്തി. രവി ബിഷ്ണോയിക്ക് പകരം യഷ് ‌രാജ് പുഞ്ചയും രാജസ്ഥാന്‍ ടീമിലെത്തി. ഡല്‍ഹിക്കെതിരായ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ പഞ്ചാബ് രണ്ട് മാറ്റം വരുത്തി. സൂര്യാൻഷ് ഷെഡ്ഗെയും ലോക്കി ഫെര്‍ഗൂസനും പഞ്ചാബിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.

സീസണില്‍ ഇതുവരെ പരാജയമറിയാത്ത ഒരേയൊരു ടീമാണ് പഞ്ചാബ് കിംഗ്സ്. ഏഴ് കളികളില്‍ 13 പോയന്‍റുള്ള പഞ്ചാബ് പ്ലേ ഓഫ് ഉറപ്പിക്കാനാണ് രാജസ്ഥാനെതിരെ ഇറങ്ങുന്നത്. അതേസമയം, തുടക്കത്തില്‍ പരാജയമറിയാതെ കുതിച്ച രാജസ്ഥാന് പിന്നീട് ആ മികവ് നിലനിര്‍ത്താനായില്ലെങ്കിലും പ്ലേ ഓഫ് പ്രതീക്ഷകള്‍ ഇപ്പോഴും സജീവമാണ്.

എട്ട് കളികളില്‍ അഞ്ച് ജയവും 3 തോല്‍വിയുമായി 10 പോയന്‍റോടെ നാലാം സ്ഥാനത്താണ് രാജസഥാന്‍. ഇന്ന് പഞ്ചാബിനെ തോല്‍പിച്ചാല്‍ പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കോ മൂന്നാം സ്ഥാനത്തേക്കോ കയറാന്‍ രാജസ്ഥാനാവും. ക്യാപ്റ്റൻ റിയാന്‍ പരാഗിന്‍റെ മോശം ഫോമാണ് രാജസ്ഥാന്‍റെ തലവേദന. വൈഭവിന്‍റെ വെടിക്കെട്ടിലാണ് രാജസഥാന്‍ ഒരിക്കല്‍ കൂടി പ്രതീക്ഷ വെക്കുന്നത്

പഞ്ചാബ് കിംഗ്‌സ് പ്ലേയിംഗ് ഇലവൻ: പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), പ്രിയാൻഷ് ആര്യ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), കൂപ്പർ കൊണോലി, സൂര്യാൻഷ് ഷെഡ്‌ഗെ, നെഹാൽ വധേര, മാർക്കസ് സ്റ്റോയിനിസ്, മാർക്കോ ജാൻസൻ, ലോക്കി ഫെർഗൂസൺ, അർഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചഹൽ.

രാജസ്ഥാൻ റോയൽസ് പ്ലേയിംഗ് ഇലവൻ: വൈഭവ് സൂര്യവംശി, യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), റിയാൻ പരാഗ് (ക്യാപ്റ്റൻ), ഡൊനോവൻ ഫെരേര, രവീന്ദ്ര ജഡേജ, ദാസുൻ ഷാനക, ജോഫ്ര ആർച്ചർ, നാന്ദ്രേ ബർഗർ, ബ്രിജേഷ് ശർമ്മ, യഷ് രാജ് പുഞ്ച.

Related Articles

Leave a Reply

Your email address will not be published. Required fields are marked *