പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: അംഗങ്ങളുടെ മൊഴി തിരിച്ചടിയായി; ചെയർമാൻ എം.ആർ. ബൈജുവിനെ പ്രതിചേർക്കാൻ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: സംസ്ഥാനത്തെ പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിൽ ചെയർമാൻ എം ആർ ബൈജുവിനെ പ്രതിചേർക്കാൻ ക്രൈംബ്രാഞ്ച്. ചോദ്യംചെയ്യലിൽ പിഎസ്‌സി സെക്രട്ടറിയുടെയും മൂന്ന് അംഗങ്ങളുടെയും മൊഴി എതിരായതോടെയാണ് ക്രൈംബ്രാഞ്ചിന്റെ പുതിയ നീക്കം. ചെയർമാൻ വ്യക്തിപരമായ തീരുമാനങ്ങൾ കൈക്കൊണ്ടതായും ചട്ടങ്ങൾ ലംഘിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

സംഭവത്തിൽ കൃത്യമായ നിയമോപദേശം തേടിയശേഷമായിരിക്കും തുടർനടപടിയെന്നാണ് വിവരം. കേസിൽ നേരത്തെ എംആർ ബൈജുവിനെ ചോദ്യംചെയ്തിരുന്നെങ്കിലും ക്രൈംബ്രാഞ്ചും എസ്ഐടിയും ഈയാഴ്ച വീണ്ടും ചോദ്യംചെയ്യും. പിഎസ്‌സി പരീക്ഷാനടത്തിപ്പിൽ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകൾ ക്രമക്കേടുകൾക്ക് വഴിയൊരുക്കിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

പരീക്ഷകളിൽ ചോദ്യപ്പേപ്പർ തയാറാക്കുന്നതിനായുള്ള അംഗളുടെ പാനൽ നിശ്ചയിക്കുന്നതും മൂല്യനിർണയം നടത്തുന്നവരെ തിരഞ്ഞെടുക്കുന്നതും ചെയർമാൻ നേരിട്ടാണെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ചെയർമാൻ എം ആർ ബൈജുവിനെയും ക്രൈംബ്രാഞ്ച് കേസിൽ പ്രതിചേർക്കാനൊരുങ്ങുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button