പ്രധാനമന്ത്രിയുടെ പ്രസ്ഥാവന ടൂറിസം മേഖലയെ കാര്യമായി ബാധിക്കുന്നു

തിരുവനന്തപുരം: വിദേശ സഞ്ചാരം ഒഴുവാക്കണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ ടൂറിസം മേഖലക്ക് ആശങ്ക. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇതിനോടകം പ്രതിസന്ധിയിലായ ടൂറിസം മേഖലയില്‍ പ്രധാനമന്ത്രിയുടെ പുതിയ പ്രസ്താവന കൂടുതല്‍ പിന്നോട്ട് വലിക്കുമെന്ന് യുവസംരംഭകനും ടൂര്‍ പ്ലസ് ഇന്ത്യ സി.ഇ.ഒയുമായ രാജേഷ് രാധാകൃഷ്ണന്‍. വിമാന ഇന്ധവില വര്‍ദ്ധനവിനെ തുടര്‍ന്ന് ഇതിനോടകം തന്നെ വിമാനയാത്ര നിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്.
ഇത് വിദേശത്തേക്കുള്ള യാത്രയെ മാത്രമല്ല ആഭ്യന്തര ടൂറിസത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി പറയുന്നത് കോവിഡ് കാലത്തെ പോലെ സ്വയം നിയന്ത്രണം നടത്തണമെന്ന്. പെട്രോള്‍, ഡീസല്‍ ഉപഭോഗം കുറക്കണമെന്നും പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിനെ കൂടുതല്‍ ആശ്രയിക്കണമെന്നുമുള്ള കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം ജനങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ഇന്ധനവില വര്‍ദ്ധനവ് ഉടന്‍യുണ്ടാകുമെന്നും തുടര്‍ന്ന് വിലക്കയറ്റം രൂക്ഷമാകുമെന്നും മാധ്യമങ്ങള്‍ കൂടി വിലയിരുത്തിയതോടെ ജനങ്ങള്‍ അവരുടെ യാത്ര പ്ലാനുകള്‍ മാറ്റി വയ്ക്കുകയാണ്. കൂടാതെ വിലയില്‍ കൃത്യതയില്ലാത്ത് ട്രാന്‍സ്‌പോര്‍ട്ട് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ അവതാളത്തിലാക്കി. ഇതോടെ വന്‍ പ്രതിസന്ധിയിലേക്കാണ് ടൂറിസം മേഖല മാറുന്നത്. ഇതിന് പരിഹാരമുണ്ടാകണമെന്നും സര്‍ക്കാര്‍ തന്നെ ജനങ്ങളെ ആശങ്കയിലാക്കുന്ന നടപടിയില്‍ നിന്നും പിന്നോട്ട് പോകണമെന്നും രാജേഷ് ആവശ്യപ്പെട്ടു.



