മഹാപ്രളയത്തെ ചൊല്ലി വീണ്ടും രാഷ്ട്രീയ വിവാദം; യുഡിഎഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിണറായി വിജയൻ

തിരുവനന്തപുരം: മഹാപ്രളയകാലത്തെ രക്ഷാപ്രവർത്തനങ്ങളിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള (CMDRF) സംഭാവനയിലും യുഡിഎഫ് നിലപാടിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് Pinarayi Vijayan. മഹാപ്രളയകാലത്ത് യുഡിഎഫ് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായില്ലെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത വിമർശനമാണ് പിണറായി വിജയൻ ഉന്നയിച്ചത്. പ്രളയാനന്തര പുനരധിവാസത്തിനായി പറവൂർ എംഎൽഎയായിരുന്ന വി.ഡി. സതീശൻ സർക്കാർ സംവിധാനങ്ങളെ മറികടന്ന് ‘പുനർജനി’ എന്ന പദ്ധതി നടപ്പാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ഈ പദ്ധതിയിലേക്ക് വിദേശത്ത് നിന്ന് കോടിക്കണക്കിന് രൂപ എത്തിച്ചെങ്കിലും അതിൽ സുതാര്യതയില്ലായിരുന്നുവെന്നും പിണറായി പറഞ്ഞു.

മണപ്പാട് ഫൗണ്ടേഷൻ വഴിയാണ് പദ്ധതിയിലേക്ക് ഫണ്ട് എത്തിയതെന്നും, ലണ്ടൻ സന്ദർശനത്തിന് വി.ഡി. സതീശനെ സ്പോൺസർ ചെയ്തത് മണപ്പാട് ഫൗണ്ടേഷനിലെ അമീർ അഹമ്മദ് ആണെന്നും അദ്ദേഹം ആരോപിച്ചു. 2025-ൽ ഈ വിഷയത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ശുപാർശ നൽകിയിരുന്നുവെങ്കിലും, കേസ് പിന്നീട് ആഭ്യന്തര വകുപ്പ് അവസാനിപ്പിച്ചുവെന്നും പിണറായി ആരോപിച്ചു.

ആർ. സുഗതന്റെ അവധി സംബന്ധിച്ച സർക്കാർ തീരുമാനവും പിണറായി വിജയൻ വിമർശിച്ചു. ഇത് വിചിത്രമായ നടപടിയാണെന്നും സുഗതനെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും, ഇത് മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ വ്യക്തിപരമായി തീരുമാനിക്കേണ്ട വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മുസ്ലിം ലീഗിനെയും അദ്ദേഹം വിമർശിച്ചു. ലീഗ് അധികാരത്തിലെത്തിയതിന് ശേഷം ആർ.എസ്.എസ്. അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. എം.ആർ. അജിത് കുമാറിന്റെ വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാനില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button