ഫോൺയും കുറിപ്പും നിർണായക തെളിവ്; വിഘ്‌നേശ്വരി കേസിൽ അഭിലാഷ് പിടിയിൽ

തിരുവനന്തപുരം: യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തിരുവനന്തപുരം വിഴിഞ്ഞത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപം പൊടിയണിവിള വീട്ടില്‍ അഭിലാഷ് ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ വിഘ്‌നേശ്വരി (27) കഴിഞ്ഞ ദിവസമാണ് വീട്ടില്‍ തൂങ്ങി മരിച്ചത്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് അഭിലാഷിനെ അറസ്റ്റ് ചെയ്തത്.

അഭിലാഷ് മദ്യപിച്ചെത്തി ശാരീരികമായി ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്നും ഇതില്‍ മനംനൊന്ത് ജീവനൊടുക്കുകയാണെന്നും എഴുതിയ വിഘനേശ്വരിയുടെ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തിയത്.വിഘ്‌നേശ്വരിയുടെ ഫോണില്‍ നിന്നും ശാരീരിക പീഡനത്തിന്റെ തെളിവുകള്‍ ലഭിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. ആത്മഹത്യ ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പാണ് അഭിലാഷ് – വിഘ്‌നേശ്വരി ദമ്പതിമാരുടെ രണ്ടാം വിവാഹവാര്‍ഷികം കഴിഞ്ഞത്.

വിഘ്‌നേശ്വരി ആത്മഹത്യ ചെയ്യുന്ന സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അഭിലാഷിന്റെ പിതാവ് ചന്ദ്രന്‍ വീട്ടിലെത്തിയപ്പോള്‍ പൂട്ടിയ അവസ്ഥയിലായിരുന്നു. വിഘ്‌നേശ്വരിയെ ഫോണില്‍ വിളിച്ചെങ്കിലും എടുക്കാതിരുന്നതോടെ അയല്‍വാസിയുടെ സഹായത്തോടെയാണ് ജനാല തകര്‍ത്ത് അകത്ത് പരിശോധിച്ചത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button