ബാങ്ക് ഇടപാടുകൾ ശ്രദ്ധിക്കുക; തുടർച്ചയായി 5 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും, രാജ്യവ്യാപക പണിമുടക്ക്

ന്യൂഡ‌ൽഹി: രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാർ പണിമുടക്കുന്നതിനാൽ ബാങ്ക് ഇടപാടുകൾ തുടർച്ചയായി അഞ്ചുദിവസം തടസപ്പെടും. 28 തിങ്കളാഴ്ച മുതൽ 30 വരെ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തതായി ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) അറിയിച്ചു. അതിനുമുൻപുള്ള രണ്ടുദിവസങ്ങൾ നാലാം ശനിയാഴ്ചയും ഞായറാഴ്ചയുമായതിനാൽ ബാങ്കുകൾ പ്രവ‌ർത്തിക്കില്ല. ഇതോടെ അഞ്ചുദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞുകിടക്കും.

അതിനാൽ ബാങ്കുകളിൽ നേരിട്ടെത്തി ചെയ്യേണ്ട പണമിടപാടുകൾ പണിമുടക്കിന് മുൻപ് വെള്ളിയാഴ്ചയോടെ തന്നെ ഉപഭോക്താക്കൾ പൂർത്തിയാക്കണമെന്നാണ് നിർദേശം. പണം പിൻവലിക്കൽ, നിക്ഷേപം ,പണം അയക്കൽ, വായ്‌പാ തിരിച്ചടവ് തുടങ്ങിയ പണമിടപാടുകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്ന് ബാങ്കുകളുടെ അറിയിപ്പുണ്ട്. പണിമുടക്ക് കാലയളവിലും മൊബൈൽ ഫോൺ വഴിയുള്ള ഇന്റർ‌നെറ്റ് ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കാം.

ശനിയാഴ്ച പൂർണ അവധി നൽകി ആഴ്ചയിൽ അഞ്ചുദിവസത്തെ ബാങ്കിംഗ് നടപ്പിലാക്കുക എന്നതാണ് യുഎഫ്ബിയുടെ പ്രധാന ആവശ്യം. നേരത്തെ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഉഭയകക്ഷി ചർച്ചകളിലൂടെ പുതുക്കിയ പിഎൽഐ പദ്ധതി പിൻവലിക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുക, നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ.എന്നാൽ ബാങ്ക് ജീവനക്കാരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികൾ

നടപ്പിലാക്കുന്നുണ്ടെന്നും അഞ്ചുദിവസത്തെ ബാങ്കിംഗ് വിഷയം സർക്കാരിന്റെ പരിഗണനയിലാണെന്നും ധനമന്ത്രാലയം വ്യക്തമാക്കി. പണിമുടക്ക് പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ബിസിനസ് മേഖലയെ തകർക്കുമെന്നും സർക്കാർ വ്യക്തമാക്കി. സമരം പിൻവലിച്ച് ചർച്ചകളുമായി സഹകരിക്കാൻ യൂണിയനുകളോട് സർക്കാർ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ അനുകൂല നടപടിയുണ്ടാകുന്നതുവരെ പണിമുടക്കുമായി മുന്നോട്ടുപോകാനാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനുകളുടെ തീരുമാനം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button