പന്തളം സുധാകരൻ കെ.പി സി സി പ്രസിഡണ്ട് സ്ഥാനത്തേക്ക് ?

പുതിയ കെ.പി സി സി പ്രസിഡൻ്റ് സാധ്യതയെ കുറിച്ച് കോൺഗ്രസ് വൃത്തങ്ങളിൽ വീണ്ടും ചർച്ചകൾ സജീവമാണെന്നാണ് ഡൽഹി കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സംഘടനാ പരിചയവും വിവിധ ഗ്രൂപ്പുകളുമായി സൗഹൃദബന്ധവും ഉള്ള നേതാവെന്ന നിലയിൽ പന്തളത്തിൻ്റെ പേര് പരിഗണനയിൽ ഉണ്ടെന്നാണ് വിലയിരുത്തൽ.
അതേസമയം, നിലവിലെ നേതൃത്വത്തിൽ മാറ്റം വരുമെന്ന് ഉറപ്പിച്ച് നീങ്ങുമ്പോൾ
നേതൃത്വത്തെ വെല്ലുവിളിക്കാത്ത പ്രസിഡണ്ട് വേണമെന്ന കാര്യത്തിൽ ഹൈക്കമാൻഡ് ഉറപ്പിക്കുന്നുണ്ട്
കേരള കോൺഗ്രസിൽ ഗ്രൂപ്പ് സമവാക്യങ്ങൾ, തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള പുനഃസംഘടന, യുവമുഖങ്ങൾക്കും പരിചയസമ്പന്നർക്കും ഇടയിലെ ബാലൻസ് തുടങ്ങിയ ഘടകങ്ങളാണ് ഇപ്പോഴത്തെ ചർച്ചകളുടെ കേന്ദ്രം. ചില നേതാക്കൾ ഏകോപനസ്വഭാവമുള്ള പ്രസിഡന്റിനെ വേണമെന്ന് ആവശ്യപ്പെടുമ്പോൾ, മറ്റുചിലർ ആക്രമണ രാഷ്ട്രീയ ശൈലി തുടരണമെന്നും അഭിപ്രായപ്പെടുന്നു.
നേരത്തെ കെ.പി സി സി പ്രസിഡണ്ടായ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീഷനും തമ്മിലെ ബന്ധത്തിലെ അസ്വാരസ്യങ്ങളും നേതൃത്വചർച്ചകളെ സ്വാധീനിച്ച ഘടകങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.
ഇതിനിടെ, മുഖ്യമന്ത്രി ഡൽഹിയിൽ എഐസിസി തലത്തിൽ വിവിധ നേതാക്കളുമായി കൂടിക്കാഴ്ചകളും അനൗപചാരിക ആശയവിനിമയങ്ങളും തുടരുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ, ഔദ്യോഗിക പ്രഖ്യാപനമോ അന്തിമ തീരുമാനംമോ ഇതുവരെ പുറത്തുവന്നിട്ടില്ല.



