പാലക്കാട് ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി; അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നെന്ന് ആരോപണം

പാലക്കാട് :തച്ചനാട്ടുകരയിൽ ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി. ചോളോട് സ്വദേശിനിയായ ആശീർ നന്ദയെ കഴിഞ്ഞ ദിവസമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കളുടെ ആരോപണം. ഒന്നര മാർക്ക് കുറഞ്ഞത്തിന്റെ പേരിൽ അധ്യാപകർ മാനസികമായി പീഡിപ്പിച്ചുവെന്ന് അച്ഛൻ പ്രശാന്തും ബന്ധുക്കളും ആരോപിച്ചു. ശ്രീകൃഷ്ണപുരം സെൻറ് ഡൊമിനിക് സ്കൂളിനെതിരെയാണ് പരാതി.

ഒൻപതാം ക്ലാസിൽ ക്ലാസ് തുടങ്ങി മാസങ്ങൾ പിന്നിട്ട ശേഷം ഡിവിഷൻ മാറ്റിയിരുത്തി. സ്വന്തം കൈപ്പടയിൽ ഇനി മാർക്ക് കുറഞ്ഞാൽ എട്ടാം ക്ലാസിൽ തന്നെ പഠനം തുടരാം എന്ന് എഴുതി വാങ്ങിച്ചുവെന്നും ബന്ധുക്കൾ ആരോപിച്ചു.മാതാപിതാക്കളുടെ മുൻപിൽ വച്ചാണ് ആശിർ നന്ദയെക്കൊണ്ട് എഴുതി വാങ്ങിച്ചത്. പരാതിയുമായി മാതാപിതാക്കൾ പൊലീസിനെ സമീപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *