‘മുഖ്യമന്ത്രിയുടെ നിഴൽ മാത്രം ഉപയോഗിക്കാം’; കേരളം കാടത്തത്തിലേക്ക് മാറിയെന്ന് എം.വി. ഗോവിന്ദൻ

കേരളത്തിൽ ഇപ്പോൾ മുഖ്യമന്ത്രിയുടെ പേരോ ഫോട്ടോയോ ഉപയോഗിക്കാൻ പാടില്ലാത്ത അവസ്ഥയാണെന്നും, പകരം ‘നിഴൽ’ മാത്രം ഉപയോഗിക്കാൻ കഴിയുന്ന കാടത്തപരമായ ഫാസിസ്റ്റ് നിലപാടിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും കുറ്റപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നരേന്ദ്രമോദി ദേശീയതലത്തിൽ മാധ്യമങ്ങൾക്ക് മേൽ നടത്തുന്ന അതേ കടന്നാക്രമണങ്ങളാണ് കേരളത്തിൽ വി.ഡി. സതീശൻ നടപ്പിലാക്കുന്നതെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. മാധ്യമസ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാകുന്ന ഇത്തരം നീതികേടുകൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ചാനലിന്റെ വാര്‍ത്ത മെറ്റ നീക്കം ചെയ്ത നടപടിയില്‍ പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.



