പ്രസിദ്ധീകരണത്തിന് തലക്കെട്ടുകള്‍ സൃഷ്ടിക്കാന്‍ പ്രഖ്യാപനങ്ങള്‍ നടത്താനില്ല : മന്ത്രി ഒ ജെ ജനീഷ്

തിരുവനന്തപുരം : മെസി വരുമെന്ന് പ്രതീക്ഷ നല്‍കിയ മുന്‍ഗാമിയെപ്പോലെ വാഗ്ദാനങ്ങള്‍ നല്‍കി തലക്കെട്ടുകള്‍ സൃഷ്ടിക്കാനാഗ്രഹിക്കുന്നില്ലെന്ന് കായിക യുവജനകാര്യമന്ത്രി ഒ ജെ ജനീഷ് പറഞ്ഞു. പ്രസ് ക്ലബ് സംഘടിപ്പിച്ച കുട്ടിക്കൂട്ടെ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികളിലും യുവാക്കളിലും ഡിജിറ്റല്‍ അഡിക്ഷന്‍ കൂടിവരുന്ന സാഹചര്യമുണ്ട്. ഇത് തരണം ചെയ്യാന്‍ പരിശ്രമം നടത്തും. കായിക യുവജന മേഖലക്കായി വ്യത്യസ്തമായ ആശയങ്ങള്‍ മനസ്സിലുണ്ടെന്നും മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പൊതുപരിപാടിയല്‍ ജനീഷ് പറഞ്ഞു. കുട്ടികള്‍ക്കൊപ്പം ഫോട്ടോയെടുത്തും സെല്‍ഫിക്ക് പോസ് ചെയ്തും ആദ്യ പരിപാടി ജനീഷ് ഗംഭീരമാക്കി.
പ്രസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷ് അധ്യക്ഷനായ ചടങ്ങില്‍ ചലച്ചിത്രതാരം ജിബിന്‍ ഗോപിനാഥ് മുഖ്യാതിഥിയായി. പ്രസ് ക്ലബ് സെക്രട്ടറി പി ആര്‍ പ്രവീണ്‍ സ്വാഗതവും ട്രഷറര്‍ വി വിനീഷ് നന്ദിയും പറഞ്ഞു.



