‘എപ്പോഴും കൂടെയുണ്ടെന്ന് അറിയാം’; അച്ഛനെ ഓര്‍ത്തു കിച്ചുവിന്റെ പോസ്റ്റ്

കേരളക്കരയെ ഒന്നാകെ ദുഃഖത്തിലാഴ്ത്തിയ വാർത്തയായിരുന്നു നടനും സ്റ്റേജ് കലാകാരനുമായിരുന്ന കൊല്ലം സുധിയുടെ അകാല വിയോഗം. തൃശൂർ കയ്‍പമംഗലത്ത് വച്ച് ഉണ്ടായ അപകടത്തിലാണ് കൊല്ലം സുധി മരിച്ചത്. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസമായിരുന്നു കൊല്ലം സുധിയുടെ ജൻമദിനം. അച്ഛന്റെ ജൻമദിനത്തിൽ മകൻ കിച്ചു എന്നു വിളിക്കുന്ന രാഹുൽദാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ”പിറന്നാൾ ആശംസകൾ അച്ഛാ… അച്ഛൻ എപ്പോഴും എന്റെ കൂടെയുണ്ടെന്ന് എനിക്കറിയാം”, എന്നാണ് കിച്ചു സുധി ജീവിച്ചിരുന്നപ്പോൾ ഒടുവിലായി ആഘോഷിച്ച ജന്മദിനത്തിന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചുകൊണ്ട് കിച്ചു ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

അതിനിടെ, രേണു സുധി ഒരു പിറന്നാൾ ആശംസ പോലും പങ്കുവെച്ചില്ലെന്ന് സോഷ്യൽ മീഡിയയിൽ ചിലർ ചൂണ്ടിക്കാണിച്ചിരുന്നു. പിന്നാലെ ഇതിന് മറുപടിയുമായി രേണു നേരിട്ട് രംഗത്തെത്തുകയും ചെയ്തു. പിറന്നാളിന്റെ കാര്യം രേണു സുധി മറന്നുപോയിട്ടുണ്ടാകുമെന്ന് കിച്ചുവിന്റെ പോസ്റ്റിനു താഴെയും ചിലർ കമന്റ് ചെയ്തിരുന്നു. ‘ഇന്ന് സുധിയുടെ ജന്മദിനമാണെന്ന് അറിഞ്ഞില്ലേ, വിഷ് ചെയ്തില്ലേ?’ എന്ന് രേണുവിന്റെ റീലിനു താഴെയും ഒരാൾ ചോദിച്ചിരുന്നു. ”ഞാൻ സുധി ചേട്ടന്റെ ബെർത്ത് ഡേ ആഘോഷിക്കുകയാണ്. കാരണം ഞാനല്ലേ സുധി ചേട്ടന്റെ നിയമപരമായുള്ള ഒരേയൊരു ഭാര്യ, ഈ ഭൂമിയിലുള്ള ഒരേയൊരു ഭാര്യ. അപ്പോൾ പിന്നെ ഞാൻ ആഘോഷിക്കണ്ടേ ? പിന്നെ പിറന്നാൾ ആശംസകൾ അറിയിച്ചിട്ടില്ല. ചേച്ചി ഒരു കാര്യം ചെയ്യൂ, ചേച്ചി നേരിട്ട് ചെന്ന് അങ്ങ് അറിയിച്ചേക്കൂ”, എന്നാണ് രേണു സുധി ഈ കമന്റിന് മറുപടി നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button