പരാതിയിൽ നടപടിയില്ല; പൊലീസിനെതിരെ അൻസിബ കോടതിയിൽ

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ അന്വേഷണം നടത്തുന്നില്ലെന്ന് ആരോപിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും പാലാരിവട്ടം എസ്എച്ച്ഒയ്ക്കുമെതിരെ നടി അൻസിബ ഹസൻ കോടതിയെ സമീപിച്ചു. നടി ലക്ഷ്മിപ്രിയ ഉൾപ്പെടെയുള്ളവർക്കെതിരെ നൽകിയ പരാതിയിൽ മേലുദ്യോഗസ്ഥർ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അൻസിബ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്. വിഷയത്തിൽ കമ്മീഷണറോട് കോടതി വിശദീകരണം തേടിയിട്ടുണ്ടെന്നും ഹർജി അടുത്ത മാസം അഞ്ചിന് പരിഗണിക്കുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം, താരസംഘടനയായ ‘അമ്മ’യിൽ ശ്വേത മേനോനെതിരെ ഒരു വിഭാഗം വനിതാ അംഗങ്ങൾ രംഗത്തെത്തി. സംഘടനയിൽ തെരഞ്ഞെടുപ്പ് വേണമോ അതോ ശ്വേത തുടരണമോ എന്ന ചർച്ചകൾക്കിടെ ‘പെൺമക്കൾ’ എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് ഭിന്നത രൂക്ഷമായത്. ശ്വേതയെ മുൻപ് വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയിരുന്ന സാഹചര്യത്തിൽ, ഇതുമായി ബന്ധപ്പെട്ട ചാറ്റുകളും ഓഡിയോ ക്ലിപ്പുകളും നിലവിൽ പുറത്തുവന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button