ചെല്ലാനം ഹാർബറിൽ നിന്ന് പുലർച്ചെ കടലിൽ പോയ എല്ലാ മത്സ്യബന്ധന ബോട്ടുകളിലും നത്തോലിയുടെ ചാകര

0

തുറവൂർ: ചെല്ലാനം ഹാർബറിൽ നിന്ന് പുലർച്ചെ കടലിൽ പോയ എല്ലാ മത്സ്യബന്ധന ബോട്ടുകളിലും നത്തോലിയുടെ ചാകര. കാലാവസ്ഥ അനുകൂലമായതിനാലാണ് വലിയ രീതിയിൽ നെത്തോലിയും പൂവാലൻ ചെമ്മീനും ചെറുമീനും ലഭിച്ചത്. ആലപ്പുഴ അർത്തുങ്കൽ മുതൽ പള്ളിത്തോട് ചാപ്പക്കടവ് വരെ 500-ലധികം ബോട്ടുകളാണ് ചെല്ലാനം ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നത്. കഴിഞ്ഞ ദിവസം പോയ പല ബോട്ടുകളിലും നിറയെ ചെറുമീനുകളായിരുന്നു. അവയിൽ മിക്ക ബോട്ടുകളിലും നത്തോലിയുടെ ചാകരയായിരുന്നു. പുലർച്ചെ ഹാർബറിൽ എത്തിയ ബോട്ടുകൾക്ക് നത്തോലിക്ക് കിലോഗ്രാമിന് 30 രൂപ വരെ വിലയുണ്ടായിരുന്നു.

പിന്നീട് 20 രൂപയായി വിലയിടിയുകയായിരുന്നു.കൂടുതൽ മത്സ്യം ലഭ്യമാകുമ്പോൾ ഹാർബറിൽ വില ഉയരുന്നത് പതിവാണ്. എന്നാൽ, മത്സ്യം സുലഭമായ സമയങ്ങളിൽ മത്സ്യം സൂക്ഷിക്കാൻ കോൾഡ് സ്റ്റോറേജ് സൗകര്യം ഇല്ലാത്തതാണ് വില കുറയാൻ കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.എന്നാൽ, പൊതുവിപണികളിൽ ഹാർബറിൽ നിന്ന് എടുക്കുന്ന മത്സ്യത്തിന്റെ വില കൂടുതലാണ്. ഒരു കിലോ നത്തോലിക്ക് കിലോഗ്രാമിന് 100 മുതൽ 120 രൂപ വരെ വിലയാണ് ഈടാക്കുന്നത്. മത്സ്യലഭ്യത സമൃദ്ധമായി ലഭിക്കുന്ന സമയത്ത് ന്യായവില ഉറപ്പാക്കുന്ന ഒരു സംവിധാനം ഹാർബറിൽ ഒരുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here