മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പ്; പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്നതായി ആരോപിക്കുന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഡിജിപിക്കാണ് റിപ്പോർട്ട് കൈമാറിയത്.
അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ കൂടി ചുമത്തി അന്വേഷണം നടത്തണമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാർശ. സംഭവത്തിൽ പ്രത്യേകമായി കേസെടുക്കണമോയെന്ന കാര്യത്തിൽ ഡിജിപി തീരുമാനമെടുക്കും.
മെസ്സിയെ കേരളത്തിലെത്തിക്കാനെന്ന പേരിൽ നടന്ന നടപടികളിൽ ചട്ടലംഘനങ്ങൾ ഉണ്ടായതായും വിദേശയാത്രയിലൂടെ സർക്കാരിന് സാമ്പത്തികമായോ മറ്റ് തരത്തിലോ നേട്ടമുണ്ടായില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ നടത്തിയ കത്തിടപാടുകൾ സെക്രട്ടേറിയറ്റ് മാനുവലിന് വിരുദ്ധമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ബ്രോഡ്കാസ്റ്റ് കമ്പനിക്ക് വഴിവിട്ട സഹായം നൽകിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
അഴിമതി നിരോധന നിയമപ്രകാരം വിശദമായ അന്വേഷണം നടത്തണമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രധാന ശുപാർശ. ഡിജിപിയുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും തുടർനടപടികൾ



