മുനമ്പം ഭൂമി തർക്കം: ഉമീദ് പോർട്ടൽ എൻട്രി നീക്കണമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: മുനമ്പം ഭൂമി തർക്ക വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. വഖഫ് ബോർഡ് ഏകപക്ഷീയമായി മുനമ്പത്തെ 404 ഏക്കർ ഭൂമി ‘ഉമീദ്’ പോർട്ടലിൽ രജിസ്റ്റർ ചെയ്ത നടപടിക്കെതിരെ അദ്ദേഹം കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവുമായ് കൂടിക്കാഴ്ച നടത്തി.

നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് വഖഫ് ബോർഡ് ഭൂമി പോർട്ടലിൽ ഉൾപ്പെടുത്തിയതെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനുള്ള അധികാരം ‘മുതവല്ലി’ക്കാണെന്നും, എന്നാൽ ഈ കേസിൽ അതു പാലിക്കാതെയാണ് നടപടി നടന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തെ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും എത്രയും വേഗം ഉചിതമായ നടപടി പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. മുനമ്പത്തെ ജനങ്ങൾക്ക് നീതി ഉറപ്പാക്കുന്നതുവരെ നിയമപരമായും ഭരണപരമായും പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രദേശവാസികളുടെ ആശങ്കകൾ ഉടൻ പരിഹരിക്കണമെന്നും കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button