66-ാം പിറന്നാൾ; മോഹൻലാലിന് മകൾ വിസ്മയയുടെ സ്നേഹാശംസകൾ വൈറൽ

മലയാള സിനിമയുടെ നടന വിസ്മയം മോഹൻലാൽ 66-ാം പിറന്നാൾ ആഘോഷിക്കുന്ന സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള ആരാധകരുടെ ആശംസാപ്രവാഹമാണ്. സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേർ പ്രിയ നടന് ആശംസകൾ നേർന്ന് എത്തുന്നുണ്ട്.
ഇതിനിടെ, മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ പങ്കുവെച്ച പിറന്നാൾ ആശംസാ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലാണ് അച്ഛനോടുള്ള സ്നേഹവും ആദരവും വിസ്മയ രേഖപ്പെടുത്തിയത്.
“എനിക്കറിയാവുന്ന ഏറ്റവും കഴിവുള്ള, കഠിനാധ്വാനിയായ മനുഷ്യൻ” എന്നാണ് മോഹൻലാലിനെ വിസ്മയ വിശേഷിപ്പിച്ചത്. കൂടാതെ മികച്ച കലാകാരനും നല്ലൊരു ഷെഫുമാണെന്നും, അതിനേക്കാളും പ്രധാനമായി വലിയ മനസിന് ഉടമയാണെന്നും അവർ കുറിച്ചു.
“ജന്മദിനാശംസകൾ അച്ഛാ… നിങ്ങളോട് ഒരുപാട് സ്നേഹം” എന്ന് പറഞ്ഞുകൊണ്ടാണ് വിസ്മയ തന്റെ ആശംസാ സന്ദേശം അവസാനിപ്പിച്ചത്. മോഹൻലാലിനൊപ്പമുള്ള മൂന്ന് ചിത്രങ്ങളും അവർ പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
വിസ്മയയുടെ ഈ ഹൃദയസ്പർശിയായ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.



