ഇസ്രായേലിലെ വിമാനത്താവളത്തിന് സമീപം മിസെെൽ ആക്രമണം; എയർ ഇന്ത്യ വിമാനം അബുദാബിയിലേക്ക് തിരിച്ചുവിട്ടു

ന്യൂ‌ഡൽഹി: ഇസ്രായേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിന് സമീപം മിസെെൽ ആക്രമണം ഉണ്ടായതിനെ തുടർന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അബുദാബിയിലേക്ക് തിരിച്ചുവിട്ടു. എയർ ഇന്ത്യ വിമാനം എഐ139 ടെൽ അവീവിൽ ഇറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപാണ് ആക്രമണം നടന്നതെന്നാണ് വൃത്തങ്ങൾ അറിയിച്ചത്.

ഫ്ലെെറ്റ് ട്രാക്കിംഗ് വെബ്സെെറ്റായ ‘Flightradar24.com’ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് അബുദാബിയിലേക്ക് വിമാനം വഴിതിരിച്ചുവിടാൻ തീരുമാനിച്ച സമയം വിമാനം ജോർദാനിയൻ വ്യോമാതിർത്തിയിലായിരുന്നു. ആക്രമണത്തെ തുടർന്ന് ടെൽ അവീവിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യയുടെ ഇന്നത്തെ സ‌ർവീസ് റദ്ദാക്കി. യെമനിൽ നിന്ന് വിക്ഷേപിച്ച മിസെെൽ ടെൽ അവീവ് വിമാനത്താവളത്തിന് സമീപം പതിച്ചതിനെത്തുടർന്ന് ടെൽ അവീവ് വിമാനത്താവളത്തിലേക്കുള്ള വ്യോമഗതാഗതം താൽക്കാലികമായി നിർത്തിവച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *