സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കാറിൽ കയറ്റി; കാട്ടാക്കടയിൽ മൈക്രോഫിൻ മാനേജർ തട്ടിക്കൊണ്ടുപോയി

തിരുവനന്തപുരം: കാട്ടാക്കടയിൽ യുവാവിനെ കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. മുത്തൂറ്റ് മൈക്രോഫിൻ മാനേജർ ഗിരീഷിനെയാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ ബലമായി കാറിൽ കയറ്റി കൊണ്ടുപോയത്.

ഓഫീസിന് മുന്നിൽ നിൽക്കുന്നതിനിടെ കാറിൽ എത്തിയ സംഘം “ഒരു കാര്യം സംസാരിക്കാനുണ്ട്” എന്ന് പറഞ്ഞ് ഗിരീഷിനെ പിടിച്ചുകയറ്റുകയായിരുന്നു. തുടർന്ന് സംഘം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

സംഭവം അറിഞ്ഞ ഉടൻ കാട്ടാക്കട പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ രാത്രി തന്നെ ഗിരീഷിനെ അതേ സ്ഥലത്ത് തന്നെ സംഘം വിട്ടയച്ചതായി പൊലീസ് അറിയിച്ചു.

ഗിരീഷിനെ ബലമായി കാറിൽ കയറ്റുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതായി റിപ്പോർട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലവും സംഘത്തിന്റെ ലക്ഷ്യവും കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button