ബാർ ലൈസൻസ് വിവാദത്തിൽ ഉദ്യോഗസ്ഥർക്ക് തിരിച്ചടി! സസ്‌പെൻഷൻ റദ്ദാക്കണമെന്ന ഹർജി തള്ളി

തിരുവനന്തപുരം: ബാർ ലൈസൻസ് വിവാദത്തിൽ സസ്‌പെൻഷൻ നടപടി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർമാരുടെ ഹർജി തള്ളി സംസ്ഥാന അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ. ഉദ്യോഗസ്ഥരായ പി കെ സതീഷ്, പി എൽ ഷിബു എന്നിവർ സമർപ്പിച്ച ഹർജിയാണ് തള്ളിയത്. സസ്‌പെൻഷൻ ഉത്തരവിന്മേൽ ഉടനടി സ്റ്റേ അനുവദിക്കാനാവില്ലെന്നാണ് അഡ്‌മിനിസ്‌ട്രേറ്റീവി ട്രൈബ്യൂണലിന്റെ നിലപാട്.

ട്രൈബ്യൂണലിന്റെ തിരുവനന്തപുരം, എറണാകുളം ബെഞ്ചുകളിലാണ് സസ്പെൻഷനിലായ ഡെപ്യൂട്ടി കമ്മീഷണർമാർ ഹർജികൾ സമർപ്പിച്ചത്. ഹർജികൾ പരിഗണിക്കവെ സർക്കാരിന്റെ ഭാഗത്ത് നിന്നും ശക്തമായ എതിർപ്പ് ഉയർന്നു. തങ്ങളുടെ ഭാഗം വിശദമായി കേൾക്കാതെ സസ്പെൻഷൻ അടിയന്തരമായി സ്റ്റേ ചെയ്യരുതെന്നും ഇടക്കാല ഉത്തരവ് നൽകരുതെന്നും സർക്കാർ ട്രൈബ്യൂണലിനോട് ആവശ്യപ്പെട്ടു.

ഇത് അംഗീകരിച്ചായിരുന്നു ട്രൈബ്യൂണലിന്റെ നടപടി. തുടർന്ന് ഹർജികളിൽ വിശദമായ വാദം കേൾക്കുന്നതിനായി ഈ മാസം 12ലേക്ക് മാറ്റി.പുതിയ എക്‌സൈസ് നയം വരുന്നതിന് മുമ്പായി പുതിയ ബാറുകൾ അനുവദിക്കേണ്ടതില്ലെന്ന യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചു എന്നതിനാലാണ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തത്. എക്‌സൈസ് മന്ത്രി എം ലിജുവാണ് ഇവർക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button