“തൃശൂരിൽ എവിടെയെന്ന് സുരേഷ് ഗോപി കാണിച്ചുതരട്ടെ”; എയിംസിൽ സർക്കാരിന് ‘തുറന്ന മനസ്ഥിതി’യെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സംബന്ധിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വെല്ലുവിളിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരൻ. എയിംസിൽ സംസ്ഥാന സർക്കാരിന് തുറന്ന മനസ്ഥിതിയാണ്. എയിംസ് തൃശൂരിൽ വേണമെന്ന് പറയുന്ന സുരേഷ് ഗോപി, സ്ഥലം എവിടെയാണ് എന്ന് കാണിച്ച് തരട്ടെയെന്ന് മുരളീധരൻ പ്രതികരിച്ചു. സുരേഷ് ഗോപിയുടെ വെല്ലുവിളി ഒന്നും ഏറ്റെടുക്കുന്നില്ല. അതിനെ രാഷ്ട്രീയമായി മാത്രം കാണുന്നുവെന്നും മുരളീധരൻ പറഞ്ഞു.

കേരളത്തിൽ എയിംസിന് യോഗ്യമായ സ്ഥലം തൃശൂർ ആണെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. താൻ ബിജെപി എംപി ആയതിനാൽ എയിംസ് തൃശൂരിൽ വരേണ്ട എന്ന് സംസ്ഥാനം തീരുമാനിച്ചാൽ അവിടെ തന്നെ വരും എന്നും സുരേഷ് ഗോപി പറഞ്ഞു. സാമ്പത്തികമായി നോക്കുകയാണെങ്കിൽ എയിംസ് വരേണ്ടത് ആലപ്പുഴയിലാണ്. എന്നാൽ തൃശൂരിൽ എയിംസിന് വേണ്ട ശാന്തമായ അന്തരീക്ഷം ഉണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ആരോഗ്യ മന്ത്രി കെ മുരളീധരൻ ധൈര്യം ഉണ്ടെങ്കിൽ തന്‍റെ കൂടെ ഇരിക്കണമെന്നും അദ്ദേഹത്തിന്‍റെ മുഖ്യമന്ത്രിക്ക് കാര്യങ്ങൾ മനസിലായിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. എയിംസ് വിഷയം വിശദീകരിച്ചു മടുത്തു എന്നും സുരേഷ് ഗോപി ഇന്ന് പ്രതികരിച്ചു.

കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സ്ഥാപിക്കുന്നതിനായി കോട്ടയത്തെ വെള്ളൂര്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറിയുടെ സ്ഥലവും പരിഗണിക്കുമെന്ന് മന്ത്രി കെ മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നു. കേരളം സമർപ്പിച്ച 9 സ്ഥലങ്ങളുടെ പട്ടികയിൽ നിന്നു തൃശൂരിനെ ഒഴിവാക്കിയതു രാഷ്ട്രീയ പ്രേരിതമാണെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. താൻ അറിയാതെ കേരളത്തിൽ എയിംസ് അനുവദിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button